/sathyam/media/media_files/4aq8URwzi47jIujAX48S.jpg)
കൊല്ലം: കരിക്കോട് ടി കെ എം കോളജിനടുത്ത് റോഡിൽ കാർ കയറിയിറങ്ങി പരിക്കേറ്റ മൂർഖൻ പാമ്പിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ മൂര്‍ഖനെ അസി.കണ്‍സര്‍വേറ്റര്‍ അന്‍വറിന്‍റെ നേതൃത്വത്തില്‍ വനപാലകസംഘം എത്തിയാണ് പ്രത്യേക കൂട്ടിനുള്ളിലാക്കിയത്. കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്ന മുര്‍ഖനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചു.
ശസ്ത്രക്രിയ വിഭാഗത്തിലേക്ക് മാറ്റിയ മൂർഖന് അനസ്തേഷ്യ നൽകി. രക്തസ്രാവം നിൽക്കാനുള്ള മരുന്നുകളും നൽകി. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ കുടൽമാല ഉള്ളിലാക്കി മുറിവുകൾ തുന്നി കെട്ടി. ആന്‍റിബയോട്ടിക്കുകളും നൽകി. ഇനി അഞ്ചു ദിവസത്തെ മരുന്നുകളുടെ തുടർചികിത്സ കൂടി വേണം.
ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻ കുമാറിന്‍റെ നേതൃത്വത്തിൽ ഡോ സജയ് കുമാർ , ഡോ. എസ് കിരൺ ബാബു അജിത് മുരളി എന്നിവർ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.