/sathyam/media/media_files/2025/08/12/oil-2025-08-12-20-33-17.jpg)
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച, മായം കലർന്നതായി സംശയിക്കുന്ന വൻതോതിലുള്ള വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി.
ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് മേഖലയിൽ പ്രവർത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയിൽ എന്ന സ്ഥാപനത്തിൽ നിന്നാണ് 6,500 ലിറ്റർ എണ്ണ കണ്ടെത്തിയത്.
മായം കലർന്നിരിക്കാമെന്ന സംശയമുള്ളതോടൊപ്പം തെറ്റായ വിവരങ്ങൾ നൽകി വിപണിയിൽ എത്തിച്ചതായും കണ്ടെത്തി. പിടിച്ചെടുത്തത് വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യ എണ്ണയുമാണ്.
എണ്ണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് കുപ്പികളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനിടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി എൻഎബിഎൽ അക്രഡിറ്റഡ് ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
പരിശോധനാ സംഘത്തിൽ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ. ജെ. സുബിമോൾ, ഹരിപ്പാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബിക, ആലപ്പുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്, ചെങ്ങന്നൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ശരണ്യ എന്നിവർ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനത്തുടനീളം ഇത്തരം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന തടയാൻ കൂടുതൽ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us