രാജ്യത്തെ ഏറ്റവും വലിയ സൈബർ കോൺഫറൻസായ കൊക്കൂണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

കൊക്കൂൺ 2025 എഡിഷൻ ഒക്ടോബർ 10,11 തീയതികളിൽ കൊച്ചിയിൽ

New Update
Untitledelv

കൊച്ചി; സൈബർ സുരക്ഷയുടെ പുതിയ കണ്ടുപിടുത്തങ്ങളും സാധ്യതകളും ചർച്ച ചെയ്യപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 2025 ന് ഒക്ടോബർ 10,11 തീയതികളിൽ കൊച്ചിയിലെ ​ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കും.


Advertisment

കോൺഫറൻസിന് മുന്നോടിയായി സൈബർ സുരക്ഷാ രം​ഗത്തെ വിദ​ഗ്ധർ നടത്തുന്ന പരിശീലന പരിപാടികൾ 7, 8,9 നും നടക്കും.  ലോകത്ത് സൈബർ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു കയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടും. 


സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സൈബര്‍ സുരക്ഷ അനിവാര്യമായ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, തുടങ്ങി സർക്കാരിന്റെ എല്ലാ വകുപ്പിൽപെട്ടവരും നേരിടുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളും അതിന് സ്വീകരിക്കേണ്ട പ്രതിരോധ പദ്ധതികൾക്കും കോൺഫറൻസിൽ രൂപം നൽകും.  

കൂടാതെ സൈബർ സുരക്ഷാ രം​ഗത്തെ രാജ്യാന്തര തലത്തിലെ പ്രശസ്തരും, ലോകത്തിലെ വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോ​ഗസ്ഥരുമടക്കം ലോകത്തിൽ നിലവിൽ ഉപയോ​ഗിക്കപ്പെടുന്നവയായ പുതിയ സൈബർ ടെക്നോളജി ഉൾപ്പെടെയുള്ളവ ഇവിടത്തെ കോൺഫറൻസിൽ പരിചയപ്പെടുത്തും. 

ബിഎഫ്എസ്‌ഐ, ടെലികോം, ഫിൻടെക്, മാനുഫാക്ടറിം​ഗ്, ഓട്ടോമൊബൈൽ, മീഡിയ ആൻഡ് എന്റർടൈമെന്റ്, റീടെയിൽ , സർക്കർ വകുപ്പുകൾ, വിദ്യാഭ്യാസ രം​ഗം, ഇ കൊമേഴ്സ്, ഫാർമ, ഹെൽത്ത്കെയർ, ഐടി, ഓയിൽ ആൻഡ് ​ഗ്യാസ്, തുടങ്ങിയവയ്ക്കുള്ള മാറുന്ന കാലഘട്ടത്തിലെ സൈബർ സുരക്ഷയ്ക്ക് വേണ്ടിയുളള പ്രാധാന്യവും, പുതിയ ടെക്നോളജികളും കോൺഫറൻസിൽ ചർച്ച ചെയ്യും. 


2008 ൽ 18 വർഷം മുൻപ്  ലോകത്ത് വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഒരു സുരക്ഷാ കവചം ഒരുക്കുന്നതിന് വേണ്ടി അന്നത്തെ സിറ്റി പോലീസ് കമ്മീഷണറിന്റെ നേതൃത്വത്തിൽ  ചെറിയ രീതിയിൽ ആരംഭിച്ച  സൈബർ സുരക്ഷാ കോൺഫറൻസ് ആണ് ഇന്ന് രാജ്യാന്തര തലത്തിൽ പ്രശ്തമായി മാറിയത്.  


ഈ കോൺഫറൻസിലൂടെ കാലക്രമേണം സൈബർ രം​ഗത്തെ കുറ്റകൃത്യങ്ങൾ കണ്ടു പിടിക്കുന്നതിനും, തടയുന്നതിനുമായി ഇന്ത്യയിലെ തന്നെ മറ്റു പോലീസിന് മാതൃകയായി സൈബർഡോം ഉൾപ്പെടെയുള്ള ആധുനിക മേഖലയിൽ കേരള പോലീസിന് ചുവടു വെയ്ക്കാനായി . 

ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറായ കൊക്കൂണിന്റെ സംഘാടകർ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും, കേരള പോലീസുമാണ്.

കോണ്‍ഫന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും, രജിസ്‌ട്രേഷനും വേണ്ടി സന്ദര്‍ശിക്കാം. https://c0c0n.org/

Advertisment