/sathyam/media/media_files/2025/12/20/kerala-weather-alert-2025-12-20-17-06-39.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂന്നാറില്‍ സീസണില്‍ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. വയനാട് ജില്ലയിലും സീസണില്‍ ആദ്യമായി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്.
പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്തി. മറ്റ് ജില്ലകളിലും കൂടുതല്‍ പ്രദേശങ്ങളില്‍ 15-18 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരുന്നു കുറഞ്ഞ താപനില.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പുനലൂരില്‍ ഇന്ന് രേഖപ്പെടുത്തിയത് 16 ഡിഗ്രി സെല്‍ഷ്യസ് ആണ്. സാധാരണയെക്കാള്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്.
കോട്ടയത്ത് താപനില 17.8 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. സാധാരണയെക്കാള്‍ 4.2 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്.
വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ ശരാശരി കുറഞ്ഞ താപനില:
| ക്രമ നമ്പര്‍ | ജില്ല | ശരാശരി കുറഞ്ഞ താപനില (°C) |
|---|---|---|
| 1 | ഇടുക്കി | 7.3 |
| 2 | വയനാട് | 10.5 |
| 3 | കാസര്‍കോട് | 16.5 |
| 4 | കണ്ണൂര്‍ | 16.7 |
| 5 | പാലക്കാട് | 16.9 |
| 6 | പത്തനംതിട്ട | 17.0 |
| 7 | മലപ്പുറം | 17.2 |
| 8 | കോഴിക്കോട് | 18.1 |
| 9 | തൃശൂര്‍ | 18.1 |
| 10 | കോട്ടയം | 18.7 |
| 11 | ആലപ്പുഴ | 18.9 |
| 12 | തിരുവനന്തപുരം | 18.9 |
| 13 | എറണാകുളം | 19.2 |
| 14 | കൊല്ലം | 19.3 |
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us