New Update
/sathyam/media/media_files/2024/11/24/6sIzMjmKmfHGTJQsXvae.webp)
കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഫ്ലാറ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
Advertisment
വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിൽ താമസിക്കുന്ന 27 ഓളം പേർ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയിരുന്നു. ഇതിൽ രണ്ടു പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്നാണ് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഫ്ലാറ്റിലെ കുടിവെള്ളം പരിശോധിച്ചത്.
കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലും ഫ്ലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us