/sathyam/media/media_files/4ZLWFNlAaXPgn4IFK1fs.jpg)
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാര്‍ഡ് (കുഴിവേലി വാര്‍ഡ്) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ്( ഐ.റ്റി.ഐ.) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഡിസംബര്‍ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 09, 10 തീയതികളിലും അവധി ആയിരിക്കും.
ഈ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബര്‍ പത്തിന് വൈകിട്ട് ആറു മണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 11 നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം വോട്ടു ചെയ്യാന്‍ പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിക്കണം.
വോട്ടെടുപ്പ് ഡിസംബര്‍ 10ന് രാവിലെ 7 മുതല്‍ വൈകിട്ട് ആറു വരെ നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us