ധനവകുപ്പിനെതിരെ കളക്ടർ ബ്രോ ; എൻ പ്രശാന്ത് ഐ.എ.എസിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ കേരള പത്ര പ്രവർത്തക യൂണിയൻ്റെ ഫണ്ട് വെട്ടിപ്പ് ;ഉദ്യോഗസ്ഥ- മാധ്യമ - രാഷ്ട്രീയ ദുഷ്പ്രഭുക്കന്മാരുടെ പരസ്പര സഹായ സഹകരണ സംഘം ഹജൂർ കച്ചേരി അടക്കി വാഴുന്നെന്ന് കളക്ടർ ബ്രോ

ഉദ്യോഗസ്ഥ- മാധ്യമ - രാഷ്ട്രീയ ദുഷ്പ്രഭുക്കന്മാരുടെ പരസ്പര സഹായ സഹകരണ സംഘം ഹജൂർ കച്ചേരി അടക്കി വാഴുമ്പോൾ എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ ചവറ്റു കൊട്ടയിലാകും.

New Update
n prasanth ias

തിരുവനന്തപുരം : അതീവ ഗൗരവമുള്ള വിഷയമാണ് എൻ. പ്രശാന്ത് തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. എൻ പ്രശാന്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ ,

Advertisment

"പ്രമുഖന്മാർ ഉൾപ്പെട്ട കെയുഡബ്ല്യുജെ എന്ന മാധ്യമ സംഘടന നടത്തിയ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിൽ നടപടി എടുക്കാൻ നിർദ്ദേശിച്ച് 2022 ൽ എജി ധനവകുപ്പിനു റിപ്പോർട്ടു നൽകിയിരുന്നു. തുടർന്ന് 2023 മാർച്ചിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ്  സർക്കാരിന് അന്വേഷണ റിപ്പോർട്ടു സമർപ്പിച്ചു. 

ഫണ്ട് തിരിച്ച് പിടിക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യേണ്ട കാര്യമാണ്. 

ഉദ്യോഗസ്ഥ- മാധ്യമ - രാഷ്ട്രീയ ദുഷ്പ്രഭുക്കന്മാരുടെ പരസ്പര സഹായ സഹകരണ സംഘം ഹജൂർ കച്ചേരി അടക്കി വാഴുമ്പോൾ എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ ചവറ്റു കൊട്ടയിലാകും. 

അനന്തപുരിയിലെ ഹജൂർ കച്ചേരിയിൽ കുടികൊള്ളുന്ന മുഖ്യ സചിവോത്തമൻ ജയതിലകിന് ഭരണഘടനാ സ്ഥാപനമായ എജിയോട് പുല്ലുവിലയാണെന്നു വീണ്ടും തെളിഞ്ഞു.

വരേണ്യ മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ ഫയൽ ഹജൂർ കച്ചേരിയിലെ ഗുമസ്തന്മാർക്കിടയിൽ തെക്കു വടക്ക് ഓടിക്കാനായിരുന്നു അന്നത്തെ ധനകാര്യ സെക്രട്ടറിയായ ജയതിലകിൻ്റെ തീരുമാനം. താൻ അടുത്തൂൺ ആകുന്ന വരേക്ക് ഫയൽ തീർപ്പാകില്ലെന്ന ഉറപ്പും നേതാക്കൾക്കു നൽകി.

എജിക്കു പക്ഷേ സചിവോത്തമനെ പേടിയില്ലല്ലോ. മാസാമാസം ഓർമക്കുറിപ്പുകൾ സെക്രട്ടേറിയറ്റിലെത്തും. ഇത്തവണ വാലൻ്റെൻസ് ഡേയ്ക്കു മുൻപായും ഒരു പ്രണയ ലേഖനം സെക്രട്ടേറിയറ്റിലെത്തി. 

പബ്ലിക് ഡോക്യുമെന്റായ ഈ കടിതം പൊതുജനം വായിക്കുന്നതിൽ നമുക്കാർക്കും ഒരു നിയമ ലംഘനവും തോന്നില്ലെങ്കിലും ചിലർ വ്യത്യസ്തരാണ്; ഇത് ഏത് വിധേനയും പൂഴ്ത്തിവെക്കണം പോലും! എജിയുടെ മുൻപത്തെ പ്രണയ ലേഖനം പരസ്യപ്പെടുത്തിയതിനു എനിക്കെതിരെ പുതിയ അച്ചടക്ക നടപടിക്ക് ഉത്തരവിട്ട  പ്രിയപ്പെട്ട ഡോ. ജയതിലക്, പുതിയ പ്രണയ ലേഖനവും നാലാൾ വായിക്കട്ടെ, അറിയട്ടെ!

മറ്റുള്ളവരുടെ കിടപ്പറയിൽ വരെ മൈക്ക് കുത്തിത്തിരുകി കയറുന്ന ചില ചാനലുകൾക്ക് ഡോ. ജയതിലക് നടത്തുന്ന അഴിമതികളെക്കുറിച്ച് ഒരു വാക്ക് പോലും ഉരിയാടാൻ പറ്റാത്തത് എന്ത് കൊണ്ട് എന്ന് പൊതുജനം അറിയണമല്ലോ! 

പാവപ്പെട്ട രോഗികൾക്കും അശരണർക്കും കൊടുക്കാൻ സർക്കാരിന് പണമില്ലാതിരിക്കുമ്പോഴാണ് തിരിച്ച് പിടിക്കേണ്ട ലക്ഷങ്ങളും കോടികളും കണ്ടില്ലെന്ന് നടിക്കുന്നത്.

മാധ്യമങ്ങൾ എക്കാലവും സംരക്ഷിക്കും എന്ന തെറ്റിദ്ധാരണയിൽ, ചെയ്തികൾ രഹസ്യമാക്കി വെക്കാനും സത്യത്തെ മറയ്ക്കാനും, അതിലും വലിയ തെറ്റുകളിലേക്ക് താങ്കൾ ദിനംപ്രതി അധഃപതിക്കുകയാണെന്ന് ചീഫ് സെക്രട്ടറി ഓഫീസിലെ സ്റ്റാഫ് തന്നെ പറയുന്നു. 

വീണ്ടും പറയട്ടെ പ്രിയപ്പെട്ട ഡോ. ജയതിലക്, ഇരിക്കുന പദവിയുടെ വില കളയരുത്.പ്രമുഖന്മാർ ഉൾപ്പെട്ട കെയുഡബ്ല്യുജെ എന്ന മാധ്യമ സംഘടന നടത്തിയ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിൽ നടപടി എടുക്കാൻ നിർദ്ദേശിച്ച് 2022 ൽ എജി ധനവകുപ്പിനു റിപ്പോർട്ടു നൽകിയിരുന്നു. തുടർന്ന് 2023 മാർച്ചിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ്  സർക്കാരിന് അന്വേഷണ റിപ്പോർട്ടു സമർപ്പിച്ചു. ഫണ്ട് തിരിച്ച് പിടിക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യേണ്ട കാര്യമാണ്. 

പാവപ്പെട്ട രോഗികൾക്കും അശരണർക്കും കൊടുക്കാൻ സർക്കാരിന് പണമില്ലാതിരിക്കുമ്പോഴാണ് തിരിച്ച് പിടിക്കേണ്ട ലക്ഷങ്ങളും കോടികളും കണ്ടില്ലെന്ന് നടിക്കുന്നത്. മാധ്യമങ്ങൾ എക്കാലവും സംരക്ഷിക്കും എന്ന തെറ്റിദ്ധാരണയിൽ, ചെയ്തികൾ രഹസ്യമാക്കി വെക്കാനും സത്യത്തെ മറയ്ക്കാനും, അതിലും വലിയ തെറ്റുകളിലേക്ക് താങ്കൾ ദിനംപ്രതി അധഃപതിക്കുകയാണെന്ന് ചീഫ് സെക്രട്ടറി ഓഫീസിലെ സ്റ്റാഫ് തന്നെ പറയുന്നു. വീണ്ടും പറയട്ടെ പ്രിയപ്പെട്ട ഡോ. ജയതിലക്, ഇരിക്കുന പദവിയുടെ വില കളയരുത്. "

https://www.facebook.com/share/17BzrX8V4f/

Advertisment