തിരുനാവായ കുംഭമേളക്ക് കളക്ടർ അനുമതി നൽകി ; മഹാമാഘ കുംഭമേള നടക്കുന്ന തിരുനാവായയിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിരോധിച്ച് കൊണ്ട് നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു ; സർക്കാർ നടപടിക്കെതിരെ ബി ജെ പിയും ഹൈന്ദവ സംഘടനകളും രംഗത്ത് വന്നതിന് പിന്നാലെയാണ് കളക്ടർ അനുമതി നൽകിയത്

New Update
thirunavaya mela

മലപ്പുറം :തിരുനാവായയിൽ നടക്കാനിരിക്കുന്ന മഹാമാഘ കുംഭമേളയ്ക്ക് ജില്ലാ കളക്ടർ ഔദ്യോഗികമായി അനുമതി നൽകി. നേരത്തെ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്കും തടസ്സങ്ങൾക്കും ഇതോടെ വിരാമമായി. നൂറ്റാണ്ടുകളായുള്ള സനാതന ധാർമ്മിക പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഈ മഹോത്സവം, നിശ്ചയിച്ച സമയക്രമപ്രകാരം തന്നെ നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment


ഭക്തജനങ്ങളുടെ വിശ്വാസവും ആചാരങ്ങളും മാനിച്ചുകൊണ്ട്, നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷ, ഗതാഗത നിയന്ത്രണം, ശുചിത്വം, നദീതട സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്.


കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ ഉത്സവം, സനാതന ധർമ്മത്തിന്റെ ആത്മീയ ഐക്യവും സാംസ്കാരിക പുനർജ്ജനവും വിളിച്ചോതുന്ന മഹത്തായ സംഗമമായി ഇത്തവണയും ചരിത്രം കുറിക്കുമെന്ന് സംഘാടകർ അറിയിച്ചു . നേരത്തെ തിരുനാവായയിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിരോധിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമ വിരുദ്ധവും മത സ്വാതന്ത്ര്യ ധ്വംസനവുമാണെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

 വിശ്വ ഹിന്ദു പരിഷത്ത് , ഹിന്ദു ഐക്യ വേദി തുടങ്ങിയ സംഘടനകളും സർക്കാർ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. നിളാ നദീ തീരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ സർക്കാർ ഉത്തരവിട്ടത് കുംഭമേള തടയുക എന്ന ലക്ഷ്യത്തോടെയാണെന്നും സർക്കാർ നിലപാടിനെ എതിർത്ത് മുന്നോട്ട് പോകുമെന്നും ഹൈന്ദവ സംഘടനകൾ അറിയിച്ചിരുന്നു. ഹൈന്ദവ സംഘടനകൾ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ കുംഭ മേളയ്ക്ക് അനുമതി നൽകിയത്

Advertisment