കോളേജ് വിദ്യാർത്ഥിനി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്

New Update
STUDENT-DEATH

കണ്ണൂർ : ∙ കോളജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.

Advertisment

പതിവ് പോലെ രാവിലെ കോളജിൽ എത്തുകയും പിന്നാലെ ക്ലാസിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.

Advertisment