Advertisment

കൊളോണിയൽ കാലവും സ്വതന്ത്ര ഇന്ത്യയും ആദിവാസികളോട് നീതി പാലിച്ചില്ല: പ്രൊഫ. ഭാംഗ്യ ഭുഖ്യാ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Bhangya Bhukhya

കാലടി : ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര ഇന്ത്യൻ ഭരണകൂടവും ആദിവാസികളോട് നീതി പാലിച്ചില്ലെന്ന് ഹൈദ്രാബാദ് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഭാംഗ്യ ഭുഖ്യാ പറഞ്ഞു. 

Advertisment

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ദലിത് ബന്ധു എൻ. കെ. ജോസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 ‘രചനകളിലെ ആദിവാസികൾ: വൈജ്ഞാനികവും രീതിശാസ്ത്രപരവുമായ ആശങ്കകൾ’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഇരുപതാം നൂറ്റാണ്ടിലെ വംശപഠനങ്ങളിലും ഇന്ത്യൻ സാമൂഹിക പഠനങ്ങളിലും ആദിവാസി ജാതി വ്യവസ്ഥയിലേക്ക് പരിണമിക്കുന്ന സാമൂഹ്യ വിഭാഗങ്ങളെയാണ് പഠിക്കപ്പെട്ടത്.


 ആദിവാസി യുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും കർതൃത്വമില്ലാത്തവരായി അവരെ നിർമ്മിക്കുകയും ചെയ്തത് അപലപനീയമാണെന്നും പ്രൊഫസർ ഭാംഗ്യ ഭുഖ്യാ പറഞ്ഞു.


വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം അധ്യക്ഷ പ്രൊഫ. സൂസൻ തോമസ്, ദലിത് ബന്ധു എൻ. കെ. ജോസ് പഠന കേന്ദ്രം സെക്രട്ടറി പി. കെ. കുമാർ, ചരിത്ര വിഭാഗം പ്രൊഫ. ഡോ. എൻ. ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Advertisment