മൂഡ് സ്വിങ്സ് പരിഹരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ മനസ്സിലാക്കാം

ജോലി മാറുക, താമസം മാറേണ്ടിവരിക എന്നീ അവസ്ഥകൾ, വലിയ മാനസിക സമ്മർദ്ദം ഉണ്ടാവുക, ഉറക്കവും ഭക്ഷണവും ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക എന്നീ സാഹചര്യങ്ങളിലും മൂഡ് സ്വിങ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്.

New Update
gtrytr

ഏതു പ്രായത്തിൽ ഉള്ള ആളുകൾക്കും പ്രത്യേകിച്ച് കൗമാരക്കാർക്ക് മൂഡ് സ്വിങ്സ് അനുഭവപ്പെടാൻ സാധ്യത ഏറെയാണ്. പൊതുവെ സ്ത്രീകൾക്കാണ് അങ്ങനെ പെട്ടെന്ന് മൂഡ് മാറിവരിക എന്ന് പറയാറുണ്ടെങ്കിലും മൂഡ് സ്വിങ്സ് പരുഷന്മാരിലും ഉള്ളതായി കാണാൻ കഴിയും. ചുറ്റും നടക്കുന്ന കാര്യങ്ങൾ വല്ലാതെ മനസ്സിനെ ബാധിക്കുന്ന അവസ്ഥയിലാണ് മൂഡ് സ്വിങ്സ് ഉണ്ടാവുക.

Advertisment

ചുറ്റുമുള്ള ആളുകൾ നമ്മെപ്പറ്റി എന്തുപറയുന്നു, അവർ നമ്മളെ എങ്ങനെ കാണുന്നു, അവർ നമുക്കുവേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നെല്ലാമുള്ള കാര്യങ്ങൾ വല്ലാതെ ബാധിക്കുന്ന അവസ്ഥ ഉള്ളപ്പോൾ പെട്ടെന്ന് മൂഡ് മാറുന്ന അവസ്ഥ ഉണ്ടാകും. ജോലി മാറുക, താമസം മാറേണ്ടിവരിക എന്നീ അവസ്ഥകൾ, വലിയ മാനസിക സമ്മർദ്ദം ഉണ്ടാവുക, ഉറക്കവും ഭക്ഷണവും ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക എന്നീ സാഹചര്യങ്ങളിലും മൂഡ് സ്വിങ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്.

●    ഉറങ്ങാൻ കിടക്കുന്ന സമയത്തിലും ഉണരുന്ന സമയത്തിലും കൃത്യത പാലിക്കാൻ ശ്രമിക്കാം 
●    കുറഞ്ഞത് ഏഴു മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാം. 
●    മെഡിറ്റേഷൻ, മൈൻഡ്ഫുൾനെസ്സ് എന്നിവ ശീലമാക്കുന്നത് മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും അമിതമായി നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനും സഹായിക്കും 
●    ദിവസേന സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി കുറിപ്പുകൾ എഴുതാൻ ശ്രമിക്കാം- ആ ദിവസം സംഭവിച്ച നല്ല കാര്യങ്ങളെക്കുറിച്ചും, വിഷാദ മൂഡിലേക്കു പോകാൻ കാരണമായവയെ തിരിച്ചറിയാനും ഇനി ഒഴിവാക്കാനും ഇങ്ങനെ എഴുതുന്നത് സഹായകരമാകും 
●    ഇഷ്ടമുള്ള പ്രവർത്തികൾക്കായി സമയം കണ്ടെത്തിയെ മതിയാവൂ 
●    പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക 

common-causes-of-mood-swings-in-women