Advertisment

സ്‌ത്രീകള്‍ പൊതുവേ നേരിടുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാം

പല സ്‌ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ ലൈംഗികതയോടുള്ള താത്‌പര്യക്കുറവ്‌. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഈ കുറഞ്ഞ ലൈംഗിക തൃഷ്‌ണയ്‌ക്കു പിന്നിലുണ്ടാകാം. അവ കണ്ടെത്തി ചികിത്സിക്കേണ്ടത്‌ സന്തുഷ്ടകരമായ ലൈംഗിക ബന്ധത്തിന്‌ അത്യാവശ്യമാണ്‌.

New Update
lkjoiuhuj

ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്‌ ലൈംഗികത. എന്നാല്‍ പലരും ലൈംഗികതയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചോ ഈ കാലഘട്ടത്തില്‍ പോലും തുറന്നു സംസാരിക്കാന്‍ മടിക്കാറുണ്ട്‌. ഇത്‌ ലൈംഗിക അസംതൃപ്‌തിയിലേക്കും ഉത്‌കണ്‌ഠയിലേക്കും അനാവശ്യമായ മാനസിക സമ്മര്‍ദ്ദത്തിലേക്കുമെല്ലാം നയിക്കാം. 

Advertisment

പല സ്‌ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ ലൈംഗികതയോടുള്ള താത്‌പര്യക്കുറവ്‌. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഈ കുറഞ്ഞ ലൈംഗിക തൃഷ്‌ണയ്‌ക്കു പിന്നിലുണ്ടാകാം. അവ കണ്ടെത്തി ചികിത്സിക്കേണ്ടത്‌ സന്തുഷ്ടകരമായ ലൈംഗിക ബന്ധത്തിന്‌ അത്യാവശ്യമാണ്‌.

പങ്കാളി എത്ര ശ്രമിച്ചാലും ലൈംഗികമായി ഉണരാത്ത പ്രശ്‌നം ചില സ്‌ത്രീകള്‍ അനുഭവിക്കാറുണ്ട്‌. ലൈംഗിക അവയവങ്ങളിലേക്കുള്ള ത്വരിത ഗതിയിലുള്ള രക്തയോട്ടമാണ്‌ ഉണര്‍വ്‌ നല്‍കുന്നത്‌. ഏതെങ്കിലും കാരണത്താല്‍ ഈ രക്തയോട്ടം തടസ്സപ്പെടുന്നത്‌ ലൈംഗിക ഉണര്‍വില്ലായ്‌മയ്‌ക്ക്‌ കാരണമാകാം.

ലൈംഗികബന്ധം പൂര്‍ണ്ണമായും ആസ്വാദ്യകരമാകുന്നത്‌ രതിമൂര്‍ച്ഛ കൈവരിക്കാന്‍ സാധിക്കുമ്പോഴാണ്‌. എന്നാല്‍ ചില സ്‌ത്രീകള്‍ക്ക്‌ എത്ര ശ്രമിച്ചാലും ഈ രതിമൂര്‍ച്ഛയിലെത്താന്‍ സാധിച്ചെന്നു വരില്ല. ഓര്‍ഗാസ്‌മിക്‌ ഡിസ്‌ഫങ്‌ഷന്‍, അനോര്‍ഗാസ്‌മിയ എന്നെല്ലാം ഈ അവസ്ഥയെ വിളിക്കാമെന്ന്‌ പറയുന്നു. ചിലരില്‍  വളരെ വൈകിയാകാം രതിമൂര്‍ച്ഛ ഉണ്ടാകുന്നത്‌. ഇത്‌ പങ്കാളിയെയും നിരാശയിലാഴ്‌ത്താന്‍ കാരണമാകാം.

common-sex-problems-in-women
Advertisment