തിരുവനന്തപുരം: പാലക്കാട്ടെ മദ്യനിര്‍മാണശാല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വികസനം വേണം, വികസനത്തിന് എതിരല്ല, വഴിമുടക്കുന്ന പാര്‍ട്ടി അല്ലെന്നും ബിനോയ് വിശ്വം. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാല്‍ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങള്‍, കൃഷിക്കാര്‍, തൊഴിലാളികള്‍ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി.
ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവന്‍ വഴികാണിക്കാന്‍ കടപ്പെട്ട സര്‍ക്കാരാണ്. രാജ്യത്തിന് വഴികാട്ടുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത് വലതുപക്ഷ വികസന രീതിയല്ല എല്‍ഡിഎഫിന്റേത്.
എല്ലാവികസന കാര്യങ്ങള്‍ വരുമ്പോഴും ജനങ്ങള്‍ നോക്കുന്നത് അത് അവരെ എങ്ങനെ എങ്ങനെ ബാധിക്കുമെന്നാണ്. അവരുടെ കൃഷിയെ കുടിവെള്ളത്തെ എങ്ങനെ ബാധിക്കുമെന്നാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിക്കും അഭിപ്രായങ്ങള്‍ പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.