/sathyam/media/media_files/2025/05/03/1Ed24d50OGmtpZ8MQAZE.jpg)
പെരുമ്പാവൂർ: കാനറ ബാങ്കിലേക്ക് കൊണ്ടുവന്ന ഗോദ്റെജ് കമ്പനിയുടെ ലോക്കർ ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കം റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകനെ കമ്പനിയുടെ ജീവനക്കാർ മർദ്ദിച്ചു.
തർക്കത്തിന് പരിഹാരം കാണുന്നതിനായി പെരുമ്പാവൂർ ലേബർ ഓഫീസിൽ തൊഴിലാളി സംഘടനാ നേതാക്കളും കമ്പനി പ്രതിനിധികളുമായി ചർച്ച നടക്കുന്നതിനിടെ, ഓഫീസിന് പുറത്ത് ഉണ്ടായിരുന്ന സിഐടിയു തൊഴിലാളികളോട് പതിനഞ്ചോളം വരുന്ന കമ്പനി ജീവനക്കാർ വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു.
ബഹളം കേട്ട് സംഭവം വീഡിയോയിൽ പകർത്തിയ മാദ്ധ്യമ പ്രവർത്തകൻ കാഞ്ഞിരക്കാട് കൊടിമറ്റത്തിൽ സുമേഷിനെ കമ്പനി ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സിഐടിയു തൊഴിലാളികളെയും കമ്പനി ജീവനക്കാർ മർദ്ദിച്ചു. സംഘട്ടനത്തിൽ ഏഴ് സിഐടിയു തൊഴിലാളികൾക്കും മർദ്ദനമേറ്റു. സുമേഷ് ഉൾപ്പെടെ പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ് സുമേഷ്.