/sathyam/media/media_files/2025/08/22/dog-bite-2025-08-22-18-27-40.jpg)
കോട്ടയം : തെരുവുനായ ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് അന്തമായി നീളരുതെന്നാവശ്യം ശക്തമാകുന്നു. സംസ്ഥാനയത്ത് ഒരു വര്‍ഷം രണ്ടുലക്ഷത്തിലേറെ പേര്‍ക്കു തെരുവുനായയുടെ കടിയേല്‍ക്കറുണ്ട്. എന്നാല്‍, നഷ്ടപരിഹാരത്തിനു പരാതി നല്‍കാന്‍ മുന്നോട്ടുവരുക ചെറിയൊരു വിഭാഗം മാത്രമാണ്. കടിയേറ്റാലും പലരും കാലതാമസം കാരണം നഷ്ടപരിഹാരത്തിനു പോകാറില്ല.
മുന്‍പു നഷ്ടപരിഹാരത്തിനായി കൊച്ചി കേന്ദ്രമാക്കി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയായിരുന്നു പ്രവര്‍ത്തിച്ചിരന്നു. ഇത് കൂടുതല്‍ സങ്കീര്‍ണമായിരുന്നു. 2016ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച സിരിജഗന്‍ കമ്മിറ്റി നാലായിരത്തോളം പേര്‍ക്കു മാത്രമാണു സഹായം അനുവദിച്ചത്. അടുത്തിടെ തെരുവുനായ ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇനി അതത് ജില്ലകളില്‍ കിട്ടുന്ന തരത്തില്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറി അധ്യക്ഷനായ ജില്ലാതല കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജമായിരുന്നു.
സിരിജഗന്‍ കമ്മിറ്റിയിലേക്കു ലഭിച്ചതില്‍ തീര്‍പ്പാക്കാനുള്ള 11000 പരാതികള്‍ ജില്ലതിരിച്ച് അതതു ലീഗല്‍ സര്‍വീസ് അതോറിട്ടികള്‍ക്ക് കൈമാറുകയായിരുന്നു.
ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറി ചെയര്‍മാനായ സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റിയില്‍ (എസ്.ഡി.വി.സി.ആര്‍.സി) ജില്ല മെഡിക്കല്‍ ഓഫീസര്‍,ജില്ല മൃഗസംരക്ഷണ ഓഫീസര്‍,തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍.
പരാതികള്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടിയിലേക്ക് തപാലിലും നേരിട്ടും നല്‍കാം. 2024 മേയ് 9ന് സുപ്രീം കോടതി തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ഹൈക്കോടതികളുടെ പരിഗണനയ്ക്കു വിട്ടിരുന്നു.
മൃഗങ്ങള്‍,ഉരഗങ്ങള്‍,മറ്റ് ജീവികള്‍ എന്നിവയുടെ ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി കൂടിയാലോചിച്ചു രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി 2024ഡിസംബര്‍ 18ന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് ജില്ലാതല സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. പുതിയ സംവിധാനം സ്വാഗതാര്‍ഹമാണെന്നും നഷ്ടപരിഹാരം നല്‍കുന്നത് അനന്തമായി നിളരുതെന്നാണു പരാതിക്കാര്‍ക്കു പറയാനുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us