ഇതുവരെ ആരോപണം മാത്രമായി ഉയര്‍ന്നു കേട്ട ലൈംഗിക ആരോപണം ഇപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടില്‍. എല്ലാ വിവാദങ്ങളെയും അതിജീവിക്കാന്‍ ഇനി സര്‍ക്കാരിനിത് പ്രധാന ആയുധമാകും. രാഹുല്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും അതിനപ്പുറമുള്ള നടപടി വേണമെന്ന് ആവശ്യം

ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിയായിരുന്നു യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം. എന്നാല്‍ ഇടുത്തിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ യുവതിയുടെ പീഡന പരാതി വന്നത്.

New Update
rahul mankoottathil-5
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇതുവരെ ആരോപണം മാത്രമായി ഉയര്‍ന്നു കേട്ട ലൈംഗിക പരാതിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടില്‍ എത്തിനില്‍ക്കുന്നത്. എല്ലാ വിവാദങ്ങളെയും അതിജീവിക്കാന്‍ ഇനി ഇതായിരിക്കും സര്‍ക്കാരിന്റെ പ്രധാന ആയുധം. 

Advertisment

ആയുധം സര്‍ക്കാരിന് കൊടുത്തത് കോണ്‍ഗ്രസിലെ തന്നെ നേതാക്കളാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ശക്തമായ പ്രതിഷേധമാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്.


രാഹുല്‍ സസ്‌പെൻഷനിലായിട്ടും താര പരിവേഷം നല്‍കി രാഹുലിനെ മണ്ഡലത്തില്‍ കൊണ്ടു നടന്നു. രാഹുലിനെ പങ്കെടുപ്പിച്ചു രഹസ്യ യോഗങ്ങൾ വിളിച്ചു. രാഹുലിൻ്റെ താളത്തിനു തുള്ളിയതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് കോണ്‍ഗ്രസ് മുഴുവനായാണ്.


രാഹുലിന് എതിരെയുള്ള പരാതി രാഹുല്‍ ഗാന്ധിയുടെ പക്കല്‍ വരെ എത്തി. ദേശീയ മാധ്യമങ്ങള്‍ വരെ വിഷയം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കുന്നു.

ഇതിനെല്ലാം രാഹുലിനെ സംരക്ഷിച്ചവര്‍ മറുപടി പറയണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.


രാഹുല്‍ മാങ്കൂട്ടത്തിനെതിരെ യുവതി പരാതി നല്‍കിയതോടെ കടുത്ത സമ്മര്‍ദത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും അതിനപ്പുറമുള്ള നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.


ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.സി.സിയെ നേതാക്കള്‍ സമീപിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രചാരണ വിഷയം ആക്കിയ കോണ്‍ഗ്രസിനെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി ഉയര്‍ത്തി മറികടക്കാനാണ് സിപിഎം തീരുമാനം.

ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിയായിരുന്നു യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം. എന്നാല്‍ ഇടുത്തിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ യുവതിയുടെ പീഡന പരാതി വന്നത്.


സസ്‌പെന്‍ഷനിലായെന്ന ന്യായം നിരത്തി ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ല കോണ്‍ഗ്രസിന്. യുവതി പരാതി നല്‍കിയതോടെ ദ്രുതഗതിയിലാണ് സര്‍ക്കാരിന്റെ നീക്കം.


തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ അറസ്റ്റിലായാല്‍ അസാധാരണ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് എത്തുക. 

പരാതി ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം പരസ്യമായി സിപിഎം ഉയര്‍ത്തിക്കഴിഞ്ഞു.

Advertisment