/sathyam/media/media_files/2025/12/19/infam-jubilee-samapanam-9-2025-12-19-21-03-46.jpg)
കോട്ടയം: കര്‍ഷകരോട് ഒത്ത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്‍ഫാം എന്ന കര്‍ഷക സംഘടന സില്‍വര്‍ ജൂബിലിയുടെ നിറവിലാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി ഒന്നിന് സമാപിക്കും.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-3-2025-12-19-21-03-46.jpg)
ജൂബിലിയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കഴിഞ്ഞ ഒരു വര്‍ഷം ഇന്‍ഫാം നടത്തിയത്. സമാപനത്തോട് അനുബന്ധമായും കര്‍ഷക സമൂഹത്തിനു പുത്തനുണര്‍വ് നല്‍കുന്ന വിധം വലിയ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/19/infam-vilambara-jadha-2025-12-19-22-20-36.jpg)
ഇന്‍ഫാം വനിതാ വിങ്ങിന് രൂപം നല്കിയ ജൂബിലി വര്‍ഷത്തില്‍ തന്നെ 75 വയസ് പൂര്‍ത്തിയായ ആയിരത്തിലേറെ കര്‍ഷകരെ വീര്‍ കിസാന്‍ പുരസ്കാരം നല്കി ആദരിക്കുന്ന ചടങ്ങും ഏറെ ആകര്‍ഷകമാകും.
/filters:format(webp)/sathyam/media/media_files/2025/12/19/infam-pala-rupatha-2025-12-19-22-20-54.jpg)
കര്‍ഷകരുടെ സമഗ്ര പുരോഗത്തിക്കൊപ്പം, രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരെ രാജ്യം കാക്കുന്ന ധീര ജവാന്‍മാരെയെന്നപോലെ ആദരിക്കുകയാണ് ഇന്‍ഫാം ചെയ്യുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-4-2025-12-19-21-03-46.jpg)
പുതിയ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ഇന്‍ഫാം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇന്‍ഫാം എന്ന കര്‍ഷക സംഘടന 2000 ഡിസംബര്‍ ഏഴിനു കാഞ്ഞിരപ്പള്ളിയില്‍ ഫാ. മാത്യു വടക്കേമുറിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്.
അതിനാല്‍ തന്നെ ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമ്പോള്‍ ഒരുപാടു പേരോട് നന്ദി പറയാനുണ്ടെന്നു ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-2025-12-19-21-03-46.jpg)
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു കേരളത്തിലും കേരളത്തിനു പുറത്തും ഇന്‍ഫാം ദൈവ കൃപയാല്‍ കര്‍ഷകരോടൊപ്പം ചലിച്ചുകൊണ്ട് വളര്‍ത്താന്‍ സാധിച്ചുവെന്നും ദേശീയ ചെയര്‍മാന്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/19/infam-vilambara-jadha-2-2025-12-19-22-22-23.jpg)
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ തന്നെ 137 ഇടവകകളില്‍ ഗ്രാമ സമിതികള്‍ രൂപീകരിക്കപ്പെട്ടു. 13 ഫൊറോനകളിലും താലൂക്ക് സമിതികള്‍ രൂപീകരിച്ചു. കേരളത്തിലെ പതിനാലില്‍ 13 റവന്യൂ ജില്ലകളില്‍ ഇന്‍ഫാം രൂപീകരിക്കപ്പെട്ടു.
രാജ്യത്ത് പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഇന്‍ഫാം രൂപീകരിക്കപ്പെട്ടുകഴിഞ്ഞു. സമാപന ആഘോഷങ്ങള്‍ തുടക്കം കുറിക്കാന്‍ ഏറ്റവും മികച്ചയിടം കൂവപ്പള്ളി ഇടവക തന്നെയാണ്.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-7-2025-12-19-21-03-46.jpg)
ഇന്‍ഫാമിന്റെ സ്ഥാപക ചെയര്‍മാനായിരുന്ന ഫാ. മാത്യൂ വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്.
ഉത്തര മേഖലയില്‍ ഫാ. മാത്യു വടക്കേമുറിയുടെ ഒപ്പം സംഘടനയെ നയിച്ച ഫാ. ആന്റണി കൊഴുവനാലിന്റെ കബറിടത്തു നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചത്.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-8g-2025-12-19-21-03-46.jpg)
ജൂബിലിയുടെ സമയം നന്ദിയുടെ സമയമാണ്. കഴിഞ്ഞ 25 വര്‍ഷം കര്‍ഷരോടൊപ്പം ചേര്‍ന്നു നില്‍ക്കാനും കര്‍ഷകരുടെ ആവശ്യം നേടിയെടുക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാനും സംഘടനയെ അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറയുകയാണ്.
/filters:format(webp)/sathyam/media/media_files/2025/12/19/infam-deepasikha-prayanam-2025-12-19-22-21-20.jpg)
ദൈവം നമുക്കു നല്‍കിയ അനുഗ്രഹങ്ങളാണ് ഫാ. മാത്യു വടക്കേമുറിയും ആന്റണി കൊഴുവനാലും. ഇവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഡോ. എം.സി ജോര്‍ജ്, മൊയ്ദീന്‍ ഹാജി, ബേബി പെരുമാലി തുടങ്ങിയവരെയൊക്കെ പ്രാര്‍ഥനാ പൂര്‍വം അനുസ്മരിക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/19/remigios-inchananiyil-2025-12-19-22-15-19.jpg)
ഇന്‍ഫാമിന്‍റെ മുന്നേറ്റത്തിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയത് കെസിബിസിയുടെ നേതൃത്വമാണ്. സംസ്ഥാനത്തിനകത്തും പുറത്തും ഇന്‍ഫാമിനെ വിപുലീകരിക്കുന്നതിന് മാര്‍ഗനിര്‍ദേശവും പ്രേരണയുമായത് കെസിബിസി ചുമതലപ്പെടുത്തിയ ഇന്‍ഫാമിന്‍റെ മുഖ്യ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയിലിന്‍റെ നേതൃത്വമാണ്. ജൂബിലി വര്‍ഷത്തിലെ ഇന്‍ഫാം മുന്നേറ്റത്തില്‍ റമിജിയോസ് പിതാവ് നല്‍കിയ പ്രോത്സാഹനത്തിനും ഫാ. തോമസ് മറ്റമുണ്ടയില്‍ നന്ദി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/19/infam-vilambara-jadha-3-2025-12-19-22-21-38.jpg)
ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ നിന്നാണു തുടക്കമായത്.
ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്നു മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കത്തിച്ചു നല്‍കിയ ദീപശിഖ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിനു കൈമാറി.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-10-2025-12-19-21-03-46.jpg)
കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയ്ക്കുവേണ്ടി പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ ഏറ്റുവാങ്ങിയ ദീപശിഖ തെക്കന്‍ മേഖല പ്രസിഡന്റ് ഏറ്റുവാങ്ങി എരുമേലി, റാന്നി, പത്തനംതിട്ട കാര്‍ഷിക താലൂക്കുകളിലൂടെ പ്രയാണം നടത്തി.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-5-2025-12-19-21-03-46.jpg)
ലോറേഞ്ച് മേഖല ദീപശിഖ പ്രയാണം പൊന്‍കുന്നം കാര്‍ഷിക താലൂക്കിലെ ഇളങ്ങുളത്ത് നിന്ന് ആരംഭിച്ച് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം കാര്‍ഷിക താലൂക്കുകളിലൂടെ പ്രയാണം നടത്തി പെരുവന്താനത്ത് സമാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/19/infam-low-range-2025-12-19-21-03-46.jpg)
ഹൈറേഞ്ച് മേഖല ദീപശിഖ പ്രയാണം പെരുവന്താനത്തു നിന്ന് ആരംഭിച്ച് ഉപ്പുതറ കുമളി, അണക്കര, മുണ്ടിയെരുമ, കട്ടപ്പന താലൂക്കുകളിലൂടെ പ്രയാണം നടത്തി കട്ടപ്പനയില്‍ സമാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/19/infam-jubilee-samapanam-2-2025-12-19-21-03-46.jpg)
ജനുവരി മൂന്നിന് കട്ടപ്പനയില്‍ പതിനയ്യായിരം കര്‍ഷകര്‍ അണിനിരക്കുന്ന മഹാറാലിയോടെയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന സമാപന ആഘോഷ പരിപാടികളുടെ ഉത്ഘാടനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും.
ഫെബ്രുവരി ഒന്നിന് സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കെസിബിസി അദ്ധ്യക്ഷന്‍ ഡോ. മാര്‍. വർഗീസ് ചക്കാലക്കൽ, കര്‍ദിനാള്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, തിരുവല്ല ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്മെത്രാപ്പോലീത്ത, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, ലോക്സഭാ പിഎസി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി, പിടി ഉഷ എംപി, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിക്കല്‍ തുടങ്ങി ബിഷപ്പുമാരും കര്‍ഷക പ്രമുഖരും ജനപ്രതിനിധികളും അടക്കം ഒട്ടനവധി പ്രമുഖരാണ് ചടങ്ങുകളില്‍ സംബന്ധിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us