/sathyam/media/media_files/2026/01/08/asha-nath-adv-p-sudheer-2026-01-08-20-27-03.jpg)
തിരുവനന്തപുരം: ആറ്റിങ്ങൽ നിയമസഭാ സീറ്റ് ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലമാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ അഡ്വ. പി. സുധീറിനെ ഇക്കുറി മത്സര രംഗത്ത് ഇറക്കുന്നതിനുള്ള നീക്കം ബിജെപി നടത്തിയതാണ്. സുധീർ മണ്ഡലത്തിൽ സജീവമാവുകയും ചെയ്തു.
എന്നാൽ സുധീറിനേക്കാൾ വിജയ സാധ്യത തിരുവനന്തപുരം കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ആശാനാഥിനാണെന്ന അഭിപ്രായമാണ് ചില പ്രാദേശിക നേതാക്കൾക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴിൽ മത്സരിച്ച ആശാനാഥ് മികച്ച പ്രകടനം നടത്തുകയും ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു.
ഈ പശ്ചാതലത്തിലാണ് ആറ്റിങ്ങലിൽ ആശാനാഥിനെ പരിഗണിക്കണം എന്ന ആവശ്യം ഉയർന്നിട്ടുള്ളത്. നഗര സ്വഭാവം പുലർത്തുന്ന ആറ്റിങ്ങലിൽ സിപിഎമ്മിനെ പരാജയപ്പെടുത്താൻ ആശാനാഥിന് കഴിയുമെന്നും ചില നേതാക്കൾ അഭിപ്രായപെടുന്നു.
അതേസമയം ആറ്റിങ്ങലിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ്റേതാണ്. സംസ്ഥാന ഉപാദ്ധ്യക്ഷനായ അഡ്വ. പി. സുധീർ വി.മുരളീധരനോട് അടുപ്പം പുലർത്തുന്ന നേതാവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us