/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
ആലപ്പുഴ: സ്ഥാനാർത്ഥിത്വം നൽകാത്തതിന് പിന്നാലെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ജീവനൊടുക്കാൻ ശ്രമിച്ചു. പത്തിയൂർ നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തൊമ്പതാം വാർഡിൽ ജയപ്രദീപ് പ്രചരണം തുടങ്ങിയിരുന്നു.
പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് വല്ലത്തിനെ ഫോണിൽ വിളിച്ച് ഇത് അവസാനത്തെ വിളിയാണെന്ന് പറഞ്ഞ് ജയപ്രദീപ് ഫോൺ സ്വിച്ച് ഓഫാക്കി. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം വാർഡ് പ്രസിഡന്റിനെ അറിയിച്ചു.
വാർഡ് പ്രസിഡന്റ് വീട്ടിലെത്തിയപ്പോൾ ജീവിനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് ജയപ്രദീപിനെ വീട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വാർഡ് കമ്മിറ്റിയിൽ സ്ഥാനാർഥിയായി ജയപ്രദീപിന്റെ പേര് മാത്രം വന്നതിനാൽ പോസ്റ്റർ പതിച്ചും ഫ്ലക്സ് അടിച്ചും പ്രചാരണം തുടങ്ങിയിരുന്നു.
ഇതിനിടെ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ സത്യൻ പോസ്റ്റർ അടിച്ച് രംഗത്ത് വന്നതോടെയാണ് ജയപ്രദീപിനു മാനസികാഘാതം ഉണ്ടായതും ജീവനൊടുക്കാൻ ശ്രമിച്ചതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us