/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം : വർക്കല നിയമസഭാ മണ്ഡലത്തിൽ കാര്യങ്ങൾ ഇക്കുറി അനുകൂലമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മികച്ച സ്ഥാനാർത്ഥിയെ മത്സര രംഗത്ത് ഇറക്കിയാൽ വൻ വിജയം നേടാമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഈഴവ , മുസ്ലീം സമുദായത്തിന് മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമാണുള്ളത്. സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച വി.ജോയിയെ തുണച്ച ഈഴവ വോട്ട് ഇക്കുറി തങ്ങളെ തുണയ്ക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ .
വർക്കല കഹാർ ,വി. എം .സുധീരൻ , ബി.ആർ.എം ഷഫീർ , പി. സൊണാൾജ് എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. വർക്കല കഹാർ മണ്ഡലത്തിലെ മുൻ എം.എൽ.എ യാണ്. വി.എം സുധീരൻ സംസ്ഥാനത്തെ കോൺഗ്രസിൻ്റെ മുതിർന്ന നേതാവാണ്. ബി.ആർ.എം ഷഫീർ നേരത്തെ മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.
പി.സൊണാൾജ് കെ. പി. സി. സി യുടെ കലാ സാംസ്ക്കാരിക വിഭാഗം ജനറൽ സെക്രട്ടറിയും സാംസ്ക്കാരിക പ്രവർത്തകനുമാണ്. വർക്കല കഹാറും ബി.ആർ.എം ഷെഫീറും പി.സൊണാൾജും മണ്ഡലത്തിൽ സജീവ സാനിധ്യമാണ്. ഇക്കുറി താഴെ തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാൽ വർക്കല പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us