New Update
/sathyam/media/media_files/2025/09/29/1000273632-2025-09-29-14-50-19.jpg)
കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനമീത്തല്‍ രാജന്‍ ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു.
Advertisment
ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ടെത്തിയത്. രാവിലെ ചായ കുടിക്കാനായി പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് പത്രവിതരണം ചെയ്യുന്നത് രാജനായിരുന്നു. മകന്റെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജനെ അലട്ടിയിരുന്നെന്നും ഇതായിരിക്കാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.