എസ് ഐ ആറിൽ ബൂത്ത് തലയോഗങ്ങൾ വിളിച്ച് കോൺഗ്രസ് ; പ്രവാസികളെ എസ്ഐആറിൻ്റെ പേരിൽ വേട്ടയാടുന്നെന്ന പ്രചാരണം പ്രവാസികളുടെ കുടുംബാംഗങ്ങളുടെ പിന്തുണ തേടാൻ സഹായകമെന്ന് വിലയിരുത്തൽ ; എസ് ഐ ആറിൽ പ്രതിഷേധവും പ്രചാരണവും മുറുകുമ്പോൾ ലക്ഷ്യങ്ങൾ പലവിധം

New Update
sir

തിരുവനന്തപുരം : എസ് ഐ ആറിൽ ഒഴിവാക്കപ്പെട്ടതിൽ നല്ലൊരു പങ്ക് പ്രവാസികളുടേയും വോട്ട് ചേർക്കാനുള്ള നീക്കം രാഷ്ട്രീയ പാർട്ടികൾ നടത്തുന്നുണ്ട് . ഇതോടൊപ്പം തന്നെ എസ്.ഐ.ആറിൽ നിന്ന് അനേകം പ്രവാസികൾ  ഒഴിവാക്കപെടുന്നത് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രചാരണവും കോൺഗ്രസ് നടത്തുന്നുണ്ട് .

Advertisment

ഇതിനോടകം തന്നെ എസ്.ഐ. ആറിൻ്റെ  ചുമതലക്കാരെ നിശ്ചയിച്ച ഡിസിസികൾ കൃത്യമായ പ്രവർത്തന വിലയിരുത്തലും നടത്തുന്നുണ്ട്. പ്രവാസികളാണ് എസ്.ഐ. ആറിൻ്റെ ഇരയാകുന്നത് എന്ന പ്രചാരണത്തിലൂടെ പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വോട്ട് നേടാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ .

കോൺഗ്രസ് തിരുവനന്തപുരം ജില്ലയിൽ എസ്.ഐ. ആറിൻ്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മണ്ഡലം വർക്കലയാണ്. ഇവിടെ ദിനം പ്രതി നിരവധി ബൂത്ത് യോഗങ്ങളാണ് ചേർന്ന് എസ്.ഐ . ആർ അവലോകനം നടത്തുന്നത് . പ്രവാസി വോട്ടും അവരുടെ കുടുംബാംഗങ്ങളുടെ വോട്ടും വർക്കലയിൽ നിർണ്ണായകമാണ്.

ഇവിടെ എസ്.ഐ ആറിൻ്റെ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി പി.സൊണാൾജ് പല ബൂത്തിലും നേരിട്ടെത്തിയാണ് എസ്.ഐ. ആർ അവലോകനം നടത്തുന്നത്. പഴുതുകളടച്ചുള്ള പ്രവർത്തനത്തിലൂടെ വർക്കല മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത് . പ്രവാസി വോട്ടിൽ നിന്നും എസ് ഐ ആറിലേക്ക് എത്തുമ്പോൾ നേട്ടം കൊയ്യണമെങ്കിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങിയേ മതിയാകൂ എന്ന തിരിച്ചറിവിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്.

Advertisment