/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ ഉടന്‍ ആരംഭിക്കും. അതിവേഗം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്കു കടക്കാനാണു കോണ്‍ഗ്രസ് തീരുമാനം.
അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എ.ഐ.സി.സി പ്രഖ്യാപിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ് 93 സീറ്റിലാണു മത്സരിച്ചത്. സിറ്റിങ് എം.എല്‍.എമാര്‍ക്കൊപ്പം കഴിഞ്ഞതവണ ചെറിയ വ്യത്യാസത്തില്‍ തോറ്റവര്‍ക്കും പരിഗണന ലഭിക്കുമെന്നാണ് അറിയുന്നത്.
ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിക്കും. തദ്ദേശസ്ഥാപനത്തിലെ വോട്ടു നില, സര്‍വേ സംഘത്തിന്റെ റിപ്പോര്‍ട്ട്, കോര്‍ കമ്മിറ്റി വിലയിരുത്തല്‍ എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്. ജയം ഉറപ്പുള്ളത് 'എ' വിഭാഗം. പരിശ്രമം നടത്തിയാല്‍ ജയിക്കാവുന്നതാണ് 'ബി' വിഭാഗം. മറ്റുള്ളവ 'സി' യും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടാതെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ടതോടെ 20 എം.എല്‍.എമാരാണു സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്.
ഇവരില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു സീറ്റു നല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/03/eldos-kunnappallyy-ic-balakrishnan-2026-01-03-18-37-17.jpg)
എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിന് തിരിച്ചടിയാകുന്നത് ലൈംഗിക പീഡന ആരോപണമാണ്. വയനാട്ടിലെ സംഘടനാ പ്രശ്‌നമാണ് ഐ.സി ബാലകൃഷ്ണനു തിരിച്ചടിയാകുന്നത്. ഇതോടൊപ്പം പ്രവര്‍ത്തന മികവ് കുറഞ്ഞ എം.എല്‍.എമാരെയും ഒഴിവാക്കിയേക്കും.
അതേസമയം, തൃപ്പൂണിത്തുറയിലെ കെ. ബാബു എം.എല്‍.എ ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്ന് നിലപാട് എടുത്തിരിക്കുകയാണ്. എന്നാല്‍ വീണ്ടും മത്സരിക്കാന്‍ കെ. ബാബുവിനു മേല്‍നേതാക്കാള്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/KLQ1XGgVzEoRAtPsxEBk.jpg)
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പകരം പാലക്കാട്ട് സീറ്റിലേക്കും അനുയോജ്യനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമവും ഉര്‍ജിതമായി നടക്കുന്നുണ്ട്. പാലക്കാടേക്ക് കണ്ണുവെക്കുന്ന നേതാക്കള്‍ ഏറെയുണ്ട്.
കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റുകളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
2021-ലെ സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം പേര്‍ 50 വയസില്‍ താഴെയുള്ള ചെറുപ്പക്കാരായിരുന്നു. ചെറുപ്പക്കാര്‍ക്ക് ഇത്തവണയും പ്രാധാന്യം നല്‍കാനാണു കോണ്‍ഗ്രസ് തീരുമാനം. ഇതു കോണ്‍ഗ്രസിലെ യുവ നിരയ്ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ശുഭ പ്രതീക്ഷ നല്‍കുന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us