Advertisment

കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തന്നെ; ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ മുരളീധരന്‍ മത്സരിക്കും; വടകരയില്‍ കെ.കെ. ശൈലജയ്ക്ക് എതിരാളി ഷാഫി പറമ്പില്‍ ! ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സിയെത്തും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും

New Update
k muraleedharan kc venugopal shafi parambil

ന്യൂഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും.

Advertisment

 ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥികൾ 

തിരുവനന്തപുരം -ശശി തരൂർ

ആറ്റിങ്ങൽ-അടൂർ പ്രകാശ്

മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട-ആന്റോ ആന്റണി

ആലപ്പുഴ-കെ.സി വേണുഗോപാൽ

എറണാകുളം-ഹൈബി ഈഡൻ

ഇടുക്കി-ഡീൻ കുര്യാക്കോസ്

ചാലക്കുടി-ബെന്നി ബഹ്നാൻ

തൃശൂർ-കെ.മുരളീധരൻ 

പാലക്കാട്-വി. കെ ശ്രീകണ്ഠൻ 

ആലത്തൂർ-രമ്യ ഹരിദാസ്

കോഴിക്കോട്-എം കെ രാഘവൻ 

വടകര-ഷാഫി പറമ്പിൽ

കണ്ണൂർ-കെ.സുധാകരൻ 

വയനാട്-രാഹുൽ ഗാന്ധി

കാസർകോട്-രാജ് മോഹൻ ഉണ്ണിത്താൻ

ടിഎൻ പ്രതാപനാണ്  മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് സ്ഥാനാർഥി പട്ടിക അന്തിമമാക്കിയത്. 

മറ്റു യു.ഡി.എഫ്. സ്ഥാനാർഥികൾ 

കൊല്ലം- എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.)

കോട്ടയം- ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്)

മലപ്പുറം- ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്)

പൊന്നാനി- അബ്ദുസ്സമദ് സമദാനി (മുസ്ലിംലീഗ്) 

Advertisment