കോട്ടയം ജില്ലാ പഞ്ചായത്തില്‍ മുസ്ലീം ലീഗിന് സീറ്റ്. പക്ഷേ, മത്സരിക്കുക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അടുത്ത തവണ സീറ്റു നല്‍കണമെന്ന ഉറപ്പ് എഴുതി വാങ്ങിച്ചു ലീഗ്. ജോസഫ് ഗ്രൂപ്പിന്റെ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും

New Update
924715-muslim-league-and-congress

കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ ധാരണയായി. ആകെ 23 സീറ്റുകളുളള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനാല് സീറ്റിലും കേരളാ കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്ലീം ലീഗ് ഒരു സീറ്റിലുമാണു മത്സരിക്കുക.

Advertisment

ഒരു സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങി. സംവരണ സീറ്റായ വൈക്കമാണ് മുസ്ലിം ലീഗിന് യുഡിഎഫ് നല്‍കിയത്.


ഇതോടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനാകാത്ത ലീഗ് പ്രതിസന്ധി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈക്കത്ത് മത്സരിക്കും. 


അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗിന് സ്വാധീനമുള്ള മേഖലയില്‍ ഒരു സീറ്റ് എന്ന ലീഗ് നേതാക്കള്‍ യു.ഡി.എഫ് നേതാക്കളില്‍ നിന്ന് എഴുതി വാങ്ങിച്ചു.

2000-ത്തിനു ശേഷം ലീഗിനു കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് നല്‍കുന്നത് ആദ്യമാണ്. യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ചു തീരുമാനമായത്.

തര്‍ക്കത്തില്‍ നിന്നിരുന്ന തലനാട് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. തലനാട് വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. പകരം വെള്ളൂര്‍ നല്‍കാമെന്നായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നിര്‍ദേശം.

kottayam-district-panchayat-office

എന്നാല്‍, ചര്‍ച്ചകളില്‍ ഇതു സംബന്ധിച്ച ധാരണയായില്ല. കേരളാ കോണ്‍ഗ്രസിനും സംവരണ സീറ്റിലേക്ക് ആളെ നിര്‍ത്താന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും ഇവിടെയും മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യപാനം ഉടന്‍ ഉണ്ടാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

ഏറ്റവും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ഇത്തവണ യു.ഡി.എഫ് രംഗത്തിറക്കുന്നതെന്നും ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ ഭരണം തിരിച്ചു പിടിച്ച് കോട്ടയത്തെ യു.ഡി.എഫ് കോട്ടയാക്കി മാറ്റുമെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ സീറ്റ് വിഭജനവും സീറ്റ് വിഭജനവും പൂര്‍ത്തിയായതായും കണ്‍വീനര്‍ പറഞ്ഞു.                                                        

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ,  കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Advertisment