സിനഡിനിടെ സഭാ നേതൃത്വം പ്രതിപക്ഷ നേതാവിനെ വിളിച്ചു വരുത്തി സംസാരിച്ചത് കേരള കോണ്‍ഗ്രസ് - എമ്മിനെ യുഡിഎഫിലെത്തിക്കുന്നത് സംബന്ധിച്ച്. സംഭവം പൊളിച്ചത്, ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തും മുന്‍പ് പാലാ സീറ്റിന്‍റെ കാര്യത്തില്‍ മാണി സി കാപ്പനുമായി ധാരണിയിലെത്താന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം. കാപ്പന്‍, മോന്‍സ് ജോസഫിനെ വിവരം അറിയിച്ചതോടെ മാധ്യമങ്ങൾക്ക് ' ചര്‍ച്ച'യുടെ കാര്യം ചോര്‍ത്തി വിവാദമാക്കി. ജോസിനെ യുഡിഎഫിലെത്തിക്കാന്‍ നടത്തിയ നീക്കം 'ചാപിള്ള'യായതിങ്ങനെ !

മുന്നണിമാറ്റം വിവാദമായാല്‍ ചര്‍ച്ച ഉഴപ്പി പോകും എന്ന തന്ത്രമാണ് മോന്‍സ് പ്രയോഗിച്ചത്. അത് ഫലിക്കുകയും ചെയ്തു. സംഭവം പുറത്തായതോടെ സിപിഎം നേതൃത്വവും ജാഗ്രതയോടെ ഇടപെട്ടു. കോണ്‍ഗ്രസ് നേതൃത്വം വെട്ടിലുമായി.

New Update
mani c kappan jose k mani vd satheesan monce joseph mar rafel thattil
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കേരള കോണ്‍ഗ്രസ് - എമ്മിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരാന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ശ്രമിക്കുന്നതിനിടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ 'മുന്‍കൂര്‍ വിവാദമാക്കി' ചര്‍ച്ചകള്‍ അലസിപ്പിച്ചത് മാണി സി കാപ്പന്‍ എംഎല്‍എയും മോന്‍സ് ജോസഫും ചേര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. 

Advertisment

സംഭവത്തില്‍ മുന്നണിയുടെ പൊതു താല്‍പര്യത്തിനെതിരായ നിലപാട് സ്വീകരിച്ചതിന് ഇരുവരെയും കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചു.


കേരള കോണ്‍ഗ്രസ് - എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ ഏറ്റവും ശക്തമായ നീക്കം ഉണ്ടായത് കത്തോലിക്കാ സഭാ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നായിരുന്നു. 

ഇക്കാര്യം സഭാ നേതൃത്വം പലതവണ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിരുന്നെങ്കിലും ക‍ൃത്യമായ ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.


തങ്ങളെ ഒപ്പം കൂട്ടുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്നും അത്തരം ഒരു സാഹചര്യത്തില്‍ പൂര്‍ണ സംരക്ഷണം നല്‍കുന്ന ഇടതുമുന്നണി വിട്ടുപോകാന്‍ പ്രയാസമുണ്ടെന്നും ജോസ് കെ മാണി സഭാ നേതൃത്വത്തെ അറിയിച്ചിരുന്നു.


ഇതോടെയാണ് കഴിഞ്ഞയാഴ്ച സീറോ മലബാര്‍ സഭാ സിനഡിനിടെ സഭാ നേതൃത്വം പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരില്‍ കാണാന്‍ താല്‍പര്യം അറിയിക്കുകയും ഖത്തര്‍ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തുകയും ചെയ്തത്.

vd satheesan

കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ രാത്രിയിലെത്തിയ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയത് സഭയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മറ്റി അംഗങ്ങളായ 4 ബിഷപ്പുമാരും ഒന്നിച്ചിരുന്നായിരുന്നു. ഒരു മണിക്കൂര്‍ നേരമായിരുന്നു ചര്‍ച്ച.


കോണ്‍ഗ്രസ് - എമ്മിനെ അവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ യുഡിഎഫില്‍ എത്തിക്കണമെന്നും അതില്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ഐക്യമുണ്ടാക്കണമെന്നുമായിരുന്നു സഭാ പിതാക്കന്മാര്‍ വിഡി സതീശനോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളും അവര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയിരുന്നതായാണ് അറിവ്.


കേരള കോണ്‍ഗ്രസ് - എം ഒരുക്കമാണെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു ഭിന്നസ്വരങ്ങളും ഉയരില്ലെന്ന് പ്രതിപക്ഷ നേതാവും പിതാക്കന്മാര്‍ക്ക് ഉറപ്പു നല്‍കി.

അതിനിടെ പ്രതിപക്ഷ നേതാവിന്‍റെ നിര്‍ദേശ പ്രകാരം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പാലാ എംഎല്‍എ മാണി സി കാപ്പനെ ബന്ധപ്പെട്ടു. ജോസ് കെ മാണിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പായി പാലാ സീറ്റിന്‍റെ കാര്യത്തില്‍ മാണി സി കാപ്പനുമായി ധാരണയിലെത്തുകയായിരുന്നു ലക്ഷ്യം. 

Kunhalikutty


കാപ്പന് തിരുവമ്പാടി സീറ്റ് നല്‍കി വിജയിപ്പിച്ച് മന്ത്രിയാക്കാം എന്ന ഓഫറാണ് കുഞ്ഞാലിക്കുട്ടി കാപ്പന് നല്‍കിയത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ചയില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത കാപ്പന്‍ ഇക്കാര്യം മോന്‍സ് ജോസഫ് എംഎല്‍എയുമായി സംസാരിച്ച ശേഷമാണ് കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞത്.


mani c kappan

ഉടനടി, തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെട്ട മോന്‍സ്, ജോസ് കെ മാണിയും കൂട്ടരും ഉടന്‍ യുഡിഎഫിലെത്തുമെന്ന വിവരമാണ് ഇവര്‍ക്ക് കൈമാറിയത്. ഇതോടെ എല്‍ഡിഎഫ് സമരത്തിനിടെ ജോസ് കെ മാണി ദുബായ്ക്ക് പോയതുള്‍പ്പെടെ ഇതുമായി കൂട്ടിക്കെട്ടി വിവാദം കത്തിച്ചു നിര്‍ത്തുകയായിരുന്നു.

monce joseph mla

മുന്നണിമാറ്റം വിവാദമായാല്‍ ചര്‍ച്ച ഉഴപ്പി പോകും എന്ന തന്ത്രമാണ് മോന്‍സ് പ്രയോഗിച്ചത്. അത് ഫലിക്കുകയും ചെയ്തു. സംഭവം പുറത്തായതോടെ സിപിഎം നേതൃത്വവും ജാഗ്രതയോടെ ഇടപെട്ടു. കോണ്‍ഗ്രസ് നേതൃത്വം വെട്ടിലുമായി. ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ജോസ് കെ മാണി പരസ്യമായി പറയുകയും ചെയ്തു.


പക്ഷേ, സഭാ നേതൃത്വത്തിന് ഈ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്തിയാണുള്ളത്. ജോസ് കെ മാണിയുടെ പാര്‍ട്ടി മുന്നണിയിലെത്തിയാല്‍ തങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്ന തിരിച്ചറിവാണ് മോന്‍സ് ജോസഫിനെ അലട്ടുന്നത്. 


ഇപ്പോള്‍ മുന്‍പ് കേരള കോണ്‍ഗ്രസ് - എമ്മിന് നല്‍കിയ പരിഗണനയും സീറ്റ് വിഹിതവും ഒറ്റയ്ക്ക് അനുഭവിക്കുന്നത് ജോസഫ് വിഭാഗമാണ്. അവര്‍ക്ക് തൊടുപുഴയ്ക്ക് പുറത്ത് 100 പ്രവര്‍ത്തകര്‍ തികച്ചില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. പക്ഷേ ജോസ് കെ മാണിയും കൂട്ടരും വഴങ്ങാത്തതാണ് കോണ്‍ഗ്രസിന് മുന്‍പിലെ പ്രതിസന്ധി.

അതിനിടെ, ജോസ് കെ മാണി മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ മന്ത്രി റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണന്‍ എംഎല്‍എയെയും ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. പക്ഷേ ആ നീക്കം ഫലം കാണില്ലെന്ന സൂചന അവര്‍ക്ക് ലഭിച്ചിരുന്നു.

roshi augustine real


റോഷിക്ക് ഇടതുമുന്നണി വിടാന്‍ താല്‍പര്യം ഇല്ലെങ്കിലും പാര്‍ട്ടി തീരുമാനിച്ചാല്‍ അതിനൊപ്പമേ റോഷി നിലപാട് സ്വീകരിക്കൂ എന്നത് സിപിഎം മനസിലാക്കിയിരുന്നു.


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്തായി മറ്റൊരു പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് പോലും എടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായിരുന്ന പ്രമോദ് നാരായണനെ ഒപ്പം കൂട്ടി സിപിഎമ്മിന്‍റെ സിറ്റിംങ്ങ് സീറ്റ് പിടിച്ചുവാങ്ങി പ്രമോദിന് നല്‍കി മല്‍സരിപ്പിച്ച് വിജയിപ്പിച്ചത് ജോസ് കെ മാണിയാണ്. 

pramod narayan

ആ ജോസ് കെ മാണിയെ തള്ളിപ്പറയുന്ന നിലപാട് പ്രമോദ് നാരായണനും സ്വീകരിക്കില്ല. പക്ഷേ അദ്ദേഹത്തിനും മുന്നണി മാറ്റത്തോട് വിയോജിപ്പാണെന്നതും യാഥാര്‍ഥ്യം തന്നെ.

സഭാ നേതൃത്വം നിലപാട് കടുപ്പിച്ചാല്‍ കേരള കോണ്‍ഗ്രസ് - എമ്മിന് എത്രകാലം അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമെന്നതും മറ്റൊരു ചോദ്യമാണ്.
    

Advertisment