/sathyam/media/media_files/VfcnEsxmYNDPDfuubZl2.jpg)
കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെയും മുസ്ലിംലീഗിന്റെയും എം.പിമാര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രസംഗം കേട്ടു പഠിക്കട്ടെ എന്ന് ഡോ. കെ ടി ജലീല്‍.
ഇഹ്‌സാന്‍ ജഫ്രിയും, സകിയ ജഫ്രിയും, അജ്മീര്‍ ദര്‍ഗയും, ഭഗത് സിംഗും, ഹസ്രത്ത് മൊഹാനിയും, ബൈബിളും, ഗോമൂത്രവും, നിര്‍മ്മിത ബുദ്ധിയും, ട്രംപും അങ്ങനെ എല്ലാ വിഷയങ്ങളെയും ഉള്‍ക്കൊള്ളിച്ച് പാര്‍ലമെന്റില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അധികരിച്ചായിരുന്നു ഡോ. കെ ടി ജലീലിന്റെ അഭിപ്രായം.
ഫേസ്ബുക്കില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗം പങ്കുവെച്ച് കൊണ്ടാണ് ഡോ. കെ ടി ജലീല്‍ കോണ്‍ഗ്രസ്സിന്റെയും മുസ്ലിംലീഗിന്റെയും എം പിമാര്‍ ഇത് കണ്ട് പഠിക്കണം എന്ന് ഉപദേശിച്ചത്.
ഫേസ്ബുക്കില്‍ കുറിച്ചത്...
കോണ്‍ഗ്രസ്സിന്റെയും മുസ്ലിംലീഗിന്റെയും എം.പിമാര്‍ സഖാവ് ജോണ്‍ബ്രിട്ടാസിന്റെ പ്രസംഗം കേട്ടു പഠിക്കട്ടെ. ഇഹ്‌സാന്‍ ജഫ്രിയും, സകിയ ജഫ്രിയും, അജ്മീര്‍ ദര്‍ഗയും, ഭഗത് സിംഗും, ഹസ്രത്ത് മൊഹാനിയും, ബൈബിളും, ഗോമൂത്രവും, നിര്‍മ്മിത ബുദ്ധിയും, ട്രംപും, എല്ലാം കടന്നു വന്ന പ്രസംഗം.
മുട്ടിലിഴയുന്ന പത്രക്കാര്‍ക്കിടയില്‍ മോദിജിയുടെ മുഖത്തു നോക്കി സത്യം നിര്‍ഭയം വിളിച്ചു പറയുന്ന പത്രപ്രവര്‍ത്തകന്‍ കൂടിയുണ്ടെന്ന് തെളിയിച്ച സി.പി.ഐ (എം) നേതാവ് ജോണ്‍ ബ്രിട്ടാസിന് അഭിനന്ദനങ്ങള്‍.