പുനഃസംഘടന ഉടനില്ലെന്ന് സൂചന. വേഗം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ യു.ഡി.എഫും കോൺഗ്രസും. സീറ്റ് വിഭജനം നേരത്തെ തീർക്കും. നാളെ യു.ഡി.എഫ് യോഗം. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് വിലയിരുത്തൽ

New Update
udf congress

തിരുവനന്തപുരം : മാറ്റി വെച്ച കെ.പി.സി.സി പുന:സംഘടന ഉടനില്ലെന്ന് സൂചന.

ഡി.സി.സി അദ്ധ്യക്ഷൻമാർ, കെ.പി.സി.സി സെക്രട്ടറിമാർ എന്നിവരുടെ പുന:സംഘടന ഉടൻ നടക്കുമെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്താവന മറ്റ് ലക്ഷ്യങ്ങളോടെ ആണെന്നാണ് റിപ്പോർട്ട്.

Advertisment

പുന:സംഘടന ഉടനുണ്ടെന്ന  കെ. പി.സി.സി അദ്ധ്യക്ഷൻ്റെ വാദം തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ തല നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണക്കാതിരിക്കാനുള്ള അദ്ധ്യക്ഷൻ്റെ അടവ് നയമായും ഇത് വിലയിരുത്തപ്പെടുന്നു.

sunny joseph-3


 പുന: സംഘടന നടക്കാത്തതിനാൽ ജില്ലാതല നേതാക്കൾക്കിടയിൽ അമർഷം പുകയുന്നുണ്ടെങ്കിലും ഇത് കാര്യമാക്കേണ്ടതില്ലെന്നും ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്നതിനാൽ പാർട്ടി ജയിക്കുമെന്നുമാണ് വാദം. 


ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫിൽ ധാരണയായി. സീറ്റ് വിഭജനം നേരത്തെ തീർക്കും. 

നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇതേപ്പറ്റി ധാരണയാവും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കാൻ കോൺഗ്രസും ഒരുങ്ങുകയാണ്.

മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും. ഉറപ്പായും ജയിക്കുന്ന സീറ്റുകൾ, ശക്തമായി പ്രവർത്തിച്ചാൽ പിടിച്ചെടുക്കുന്ന സീറ്റുകൾ, സാധ്യത കുറഞ സീറ്റുകൾ എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും. മൂന്നിനും പ്രത്യേക തന്ത്രങ്ങൾ ഉണ്ടാക്കും.


തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ ലഭിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്.


യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എൽഡിഎഫിന്‍റെ വിഹിതം 33.45 ശതമാനമാണ്. എൻഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ് .

സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക്  13.03 ശതമാനം വോട്ടാണ് കിട്ടിയത്. 

യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 11.38 ലക്ഷം വോട്ട് കൂടുതൽ കിട്ടി.  82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത് .70.99 ലക്ഷം വോട്ട് എൽഡിഎഫിനും കിട്ടി. 

എൻഡിഎയ്ക്ക് കിട്ടിയത്  31.21 ലക്ഷം വോട്ട്. ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി.

Advertisment