/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കണ്ണൂർ: അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്നെന്ന് കോൺഗ്രസ്. അനീഷിനെ സഹായിക്കാൻ കൂടെ പോയ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് എന്ന് ഭീഷണിപ്പെടുത്തിയെന്നും ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.
ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിടുമെന്നും രജിത് നാറാത്ത് കൂട്ടിച്ചേർത്തു. കോൺഗ്രസ് ബൂത്ത് ലെവൽ ഏജൻ്റ് ആയ വൈശാഖ് അനീഷിനെ സഹായിക്കാൻ കൂടെ പോയിരുന്നു.
വൈശാഖിനെ കൂടെ കൊണ്ടു പോകരുത് എന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. വൈശാഖ് ലഘുലേഖ വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.
എസ്ഐആർ ജോലിസമ്മർദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മർദത്തെക്കുറിച്ച് നേരത്തെ ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us