/sathyam/media/media_files/2026/01/05/cp-john-vs-sivakumar-2026-01-05-15-07-26.jpg)
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ നിന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന നാല് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമെന്ന വാദം ശക്തമാകുന്നു.
നടക്കാനിരിക്കുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ട് നൽകേണ്ടതില്ലെന്നുമാണ് വാദമുയരുന്നത്.
ജില്ലയിലെ സെൻട്രൽ മണ്ഡലം സി.എം.പിക്ക് നൽകണമെന്ന് സി.എം.പി നേതാക്കൾ കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ഇത് നിരാകരിക്കുകയാണ്.
സെൻട്രൽ അടക്കമുള്ള മണ്ഡലങ്ങൾ ആർക്കും വിട്ട് നൽകേണ്ടതില്ലെന്നും അവിടെ കോൺഗ്രസ് തന്നെ മത്സരിക്കണമെന്നുമാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സി.പി. ജോണിന് വിജയിക്കുന്ന മറ്റൊരു സീറ്റ് നൽകണമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.
സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃക്യാംപിനു ശേഷം ഘടകകക്ഷികളുമായി സീറ്റുവിഭജന ചർച്ചകൾ തുടങ്ങാനിരിക്കെ, ജയം ഉറപ്പുള്ള സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി യുഡിഎഫിലെ ചെറു പാർട്ടികൾ തയ്യാറെടുക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2026/01/05/cn-vijayakrishnan-2026-01-05-15-17-42.jpg)
തിരുവനന്തപുരം സെൻട്രൽ മണ്ഡലവും കോഴിക്കോട് ജില്ലയിലെ കുന്നമംഗലവുമാണ് സിഎംപി ആവശ്യപ്പെടുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോണിനു മത്സരിക്കാൻ തിരുവനന്തപുരം വേണമെന്ന് സിഎംപി കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. സി.എൻ.വിജയകൃഷ്ണനു വേണ്ടിയാണ് കുന്നമംഗലം ആവശ്യപ്പെടുന്നത്.
2021 ൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് വിജയസാധ്യത കൽപിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിങ് എംഎൽഎ ആന്റണി രാജുവിന് തൊണ്ടിമുതൽ കേസിൽ ശിക്ഷ ലഭിച്ചതോടെ യുഡിഎഫിന്റെ വിജയസാധ്യത കൂടിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/MmsRael2B4W9JFzBoZ0B.jpg)
മുൻ എംഎൽഎ വി.എസ്.ശിവകുമാർ മണ്ഡലത്തിൽ സജീവമാണ്. അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുന്ന അദ്ദേഹത്തിന് പരാജയസാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ.
രണ്ട് തവണ മണ്ഡലത്തിൽ നടത്തിയ സർവ്വേയിലും സി.പി ജോൺ വിജയിക്കുമെന്ന റിപ്പോർട്ട് നൽകാനുമായിട്ടില്ല. മണ്ഡലത്തിൽ നിന്നും വി.എസ് ശിവകുമാറിനെ മാറ്റി യുവാക്കളെ പരിഗണിക്കണമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.
/filters:format(webp)/sathyam/media/media_files/JnsWOK0nX1Vminbb4EJv.jpg)
സി.പി. ജോണിന് സെൻട്രൽ വിട്ട് നൽകുന്നത് മറ്റൊരു നേമത്തെ സൃഷ്ടിക്കലാണെന്നും വിവേകപൂർവ്വമായ തീരുമാനം കെ.പി.സി.സി നേതൃത്വം എടുക്കണമെന്നുമാണ് ചില ജില്ലാ നേതാക്കൾ വ്യക്തമാക്കുന്നത്.
ഒരു കാലത്ത് സി.പി.എമ്മിലെ യുവതുർക്കിയായിരുന്ന സി.പി ജോൺ എം.വി രാഘവനൊപ്പം സി.പി.എമ്മിൽ നിന്നും പുറത്ത് വന്നയാളാണ്. പല തവണ സീറ്റുകൾ ലഭിച്ചെങ്കിലും ഒരിക്കൽ പോലും എം.എൽ.എയായില്ല.
/filters:format(webp)/sathyam/media/media_files/W5Vt9ARw56vr0WYj7EyT.jpg)
ഇടതു കോട്ടയായ കുന്നംകുളം സീറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. തൃശൂരിലെ ഈ തോൽവിയ്ക്ക് ശേഷം പിന്നീട് മത്സരിച്ചുമില്ല. ഇത്തവണ ജോണിന് വിജയിക്കുന്ന സീറ്റ് തന്നെ നൽകണമെന്ന ആവശ്യം മുസ്ലീം ലീഗും മുന്നോട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച നെന്മാറ ആവശ്യപ്പെടേണ്ടെന്നാണ് സിഎംപിയുടെ തീരുമാനം. മുസ്ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് സി.പി.ജോണിനു നൽകിയേക്കുമെന്നും ലീഗ് നേതൃത്വത്തിന് ഇക്കാര്യത്തിൽ താൽപര്യമുണ്ടെന്നും പറയപ്പെടുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ സിപി ജോൺ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/02/21/HJXKI3u4S073eHIZnOJ8.jpg)
പിന്നീട് എം.വി. രാഘവന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ആ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി മാറി.
എം.വി. രാഘവന്റെ വിയോഗശേഷം പാർട്ടിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് യുഡിഎഫിനൊപ്പം നിന്ന വിഭാഗത്തെ അദ്ദേഹം നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us