/sathyam/media/media_files/2025/12/03/rahul-mankoottathil-9-2025-12-03-18-54-28.jpg)
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം വന്നതു മുതല്‍ രാഹുലിനെ തള്ളിപറഞ്ഞവരാണു കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ്, ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജന്‍, ഷമ മുഹമ്മദ്, തുടങ്ങിയ നിരവധി നേതാക്കള്‍.
അതിന്റെ പേരില്‍ സാമൂഹ്യ മാധ്യങ്ങളില്‍ വനിതാ നേതാക്കള്‍ രാഹുലിന്റെ സൈബര്‍ പടയാളികളുടെ കടുത്ത അധിക്ഷേപങ്ങള്‍ക്ക് ഇരയായി. വിഷയത്തില്‍ പ്രതികരിച്ച എ.ഐ.സി.സി. നേതാവ് ദീപാദാസ് മുന്‍ഷി ഉള്‍പ്പടെ രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/03/uma-thomas-shanimol-usman-2025-12-03-18-57-02.jpg)
കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ ഉമ തോമസ് മരിച്ചു പോയിരുന്നെങ്കില്‍ നന്നായേനെ എന്നു വരെ രാഹുലിന്റെ സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചു.
എന്നാല്‍, എടുത്ത നിലപാടില്‍ നിന്നു ഒരിഞ്ചു പിന്നോട്ടു പോകാന്‍ കോണ്‍ഗ്രസിലെ വനിതകള്‍ തയാറായിരുന്നില്ല. സമൂഹത്തില്‍ അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ വനിതകള്‍ രാഹുലിനെ മാറ്റി നിര്‍ത്തണമെന്നല്ല പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു തന്നെ തുടക്കം മുതല്‍ പ്രതികരിച്ചു.
വനിതകളുടെ അന്തസിനു കളങ്കം ചാര്‍ത്തുന്നതായിരുന്നു രാഹുല്‍ സസ്‌പെഷന്‍നിലാണെങ്കിലും പാര്‍ട്ടിയില്‍ തുടരുന്നത്. സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസിലാക്കണം.
രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണു ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കില്‍ ഇനി പഠിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പു പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ നല്‍കി.
/filters:format(webp)/sathyam/media/media_files/2025/12/03/shama-muhanad-sajana-b-sajan-bindu-krishna-2025-12-03-18-59-59.jpg)
ആരോപണങ്ങള്‍ വന്നതിനു പിന്നലെ വീട് അടച്ചുപൂട്ടി ഒളിച്ചിരുന്ന രാഹുലിനെ ചില നേതാക്കള്‍ പാലക്കാട്ടു വീണ്ടും സജീവമാക്കുകയും പി.ആറിലൂടെ ഇമേജ് തിരിച്ചുകൊണ്ടു വരാന്‍ ശ്രമച്ചപ്പോഴും കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ ഇറങ്ങിയപ്പോഴും രാഹുലിനെതിരെ വനിതാ നേതാക്കള്‍ ഉറച്ചു നിന്നു.
അവരുടെ പ്രതിഷേധ സ്വരം പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും അവഗണിച്ചപ്പോഴും അവര്‍ രാഹുല്‍ വേണ്ടെന്ന ഉറച്ച നിലപടില്‍ തന്നെ തുടര്‍ന്നു. ഇന്നു പാര്‍ട്ടി രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ശക്തരാകുന്നത് കോണ്‍ഗ്രസിലെ വനിതകള്‍ കൂടിയാണ്.
വളരെ അപകടകരമായ രീതിയില്‍ സമൂഹത്തിനു പ്രയാസകരമായിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍ നിന്നു പറത്താക്കണമെന്നള്ള ആവശ്യം ഇന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും ഷാനിമോള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഒരിടത്തും കുറ്റാരോപിതരെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നു ബിന്ദുകൃഷ്ണയും നട്ടെല്ലുണ്ടെങ്കില്‍ രാഹുല്‍ പുറത്തു വന്നു നിയമത്തിനു കീഴടങ്ങണമെന്നു ഷമ മുഹമ്മദും പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us