കെഎസ്ആർടിസി ബസിലെ സർക്കാർ പരസ്യങ്ങൾ സംസ്ഥാന വ്യാപകമായി നശിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ. സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. ഡിപ്പോകളിൽ എത്തിയും ഇത്തരത്തിൽ പരസ്യങ്ങൾ കീറിയെറിയുന്നുണ്ട്

സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ വ്യാപകമായി കെ.എസ്.ആർ.ടി.സി ബസിൽ പതപ്പിച്ചിരുന്നു. ഇവയാണ് കോൺഗ്രസ് പ്രവർത്തകർ കീറി എറിയുന്നത്.

New Update
ksrtc flex boards distroyed by congress workers
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കെ.എസ്.ആർ.ടി.സി ബസിലെ സർക്കാർ പരസ്യങ്ങൾ സംസ്ഥാന വ്യാപകമായി നശിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ. സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ വ്യാപകമായി കെ.എസ്.ആർ.ടി.സി ബസിൽ പതപ്പിച്ചിരുന്നു. ഇവയാണ് കോൺഗ്രസ് പ്രവർത്തകർ കീറി എറിയുന്നത്.

Advertisment

ആരോഗ്യ മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു എല്ലാ ജില്ലകളിലും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ പ്രചരണാർഥം വെച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ കുത്തിക്കീറി.


കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. പ്രതിഷേധത്തിനിടെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്‍റ് സി.വി സംജിത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. 

മലപ്പുറം പാണ്ടിക്കാടും സിപിഎം - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. 

flex boards distroyed


കോഴിക്കോട് കുരുവട്ടൂരിൽ കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കോട്ടയം ഈരാറ്റുപേട്ടയിൽ സിപിഎം - ഡിവൈഎഫ്ഐ മാർച്ചിനിടെ യുഡിഎഫ് പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.


സംസ്ഥാന വ്യാപകമായി ഉള്ള അക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർക്കാരിൻ്റെ കെ.എസ്.ആർ.ടി.സി ബസിലെ പരസ്യങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത്. ഡിപ്പോകളിൽ എത്തിയാണ് ഇത്തരത്തിൽ പരസ്യങ്ങൾ കീറിയെറിയുന്നത്.

Advertisment