/sathyam/media/media_files/2025/11/26/1001434621-2025-11-26-14-06-06.jpg)
പത്തനംതിട്ട : രസകരമായ ഒരു പാർട്ടി മാറ്റത്തിന്റെ കഥയാണ് ജില്ലയിൽ നിന്നും വരുന്നത്. പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്താണ് സംഭവം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഖിൽ ഓമനക്കുട്ടൻ പാർട്ടി മാറിയത് സംഭവ ബഹുലമായി ചർച്ച ചെയ്യപ്പെടുകയാണ്.
തദ്ദേശത്തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സ്ഥാനാർത്ഥി നിർണയത്തിൽ നിന്നാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിത്വത്തിലെത്തിയിട്ടും തദ്ദേശത്തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് ലഭിച്ചില്ലെന്ന് പരിഭവമാണ് അഖിലിനെ ബി.ജെ.പി പാളയത്തിലെത്തിച്ചത്.
ബി.ജെ.പിക്കാരായ സുഹൃത്തുക്കളുടെ ബലത്തിൽ ബി.ജെ.പി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷന് മുമ്പിലെത്തി അഖിൽ ബി.െജ.പിക്കാരനായി. നാട്ടിലെത്തി ബി.ജെ.പി സംഘടിപ്പിച്ച പ്രകടനത്തിലും പങ്കെടുത്തു.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയെ സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ പാർട്ടിയിൽ എത്തിച്ചുവെന്നും തങ്ങൾക്കിത് ലോട്ടറിയെന്നും കരുതിയ ബി.ജെ.പിക്കാർ പിന്നാലെ ആപ്പിലായി.
ബി.ജെ.പിയിൽ ചേർന്ന അഖിലിന് ഒരാഴ്ച്ചയ്ക്ക് ശേഷം ഒരു മനംമാറ്റം.
തന്നെ ബി.ജെ.പിയിൽ എത്തിച്ചത് ചതിച്ചാണെന്നും തന്റെ കഴുത്തിൽ ഷാളിട്ടത് തമാശയായണ് കരുതിയതെന്നും താൻ എങ്ങും പോയിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് തന്നെ പുറത്താക്കി യിട്ടില്ലെന്നും അഖിൽ വ്യക്തമാക്കിയതോടെ ബി.ജെ.പിക്കാർ വെട്ടിലായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ബി.ജെ.പിയിൽ എത്തിക്കാൻ ശ്രമിച്ച പ്രാദേശിക നേതാക്കൾ തലയിൽ മുണ്ടിട്ടു നാണം മറയ്ക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
അഖിലിനെ പാർട്ടിയിലേക്ക് സ്വഗതം ചെയ്ത് ബി.ജെ.പി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വി.എ സുരജും നാണം കെട്ടു. ചാക്കിട്ടുപിടുത്തമാണ് ബി.ജെ.പിയിൽ നടക്കുന്നതെന്ന വാദത്തിന് അടിവരയിടുന്നതായിരുന്നു അഖിലിന്റെ പ്രതികരണം.
ഇതോടെ പാർട്ടിയും അതിന്റെ നേതാക്കളും പ്രതിരോധത്തിലായി.
അഖിൽ ബി.ജെ.പിയിൽ നിന്നും പടിയിറങ്ങാനുള്ള കാരണം തേടി പാർട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അഖിലിന് ബി.ജെ.പിയിൽ ഏതെങ്കിലും ഭാരവാഹിത്വം നൽകാമെന്ന ഓഫറുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഏതെങ്കിലും തരത്തിൽ പണം നൽകാമെന്ന് പറഞ്ഞോ എന്ന കാര്യവും ഇതുവരെ പുറത്ത് വന്നിട്ടില്ല. പക്ഷേ പാർട്ടി മാറ്റത്തിന്റെ പേരിൽ ബി.ജെ.പിയിലെ ചില ്രപദേശിക നേതാക്കൾ ഫണ്ട് മുക്കിയെന്ന ആരോപണം ബി.ജെ.പിയിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്.
മറ്റ് പാർട്ടികളിൽ നിന്നും ആളുകളെ ബി.ജെ.പിയിൽ എത്തിക്കാനുള്ള 'ചിലവ്' നൽകാറുണ്ട്. ഈ ഇനത്തിൽ ചിലർ ഫണ്ട് കൈപ്പറ്റിയെന്നാണ് കുന്നന്താനം ബി.ജെ.പിയിൽ നടക്കുന്ന ചർച്ചകൾ.
എന്തായാലും തദ്ദേശത്തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയും ചില നാടകങ്ങൾ അരങ്ങേറുന്നത് രാഷ്ട്രീയ തമാശയായി കണ്ടാൽ മതിയെന്നാണ് ജനങ്ങളുടെ അഭിപ്രായം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us