/sathyam/media/media_files/2025/10/04/sabatmala-2025-10-04-16-46-01.jpg)
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുൻപിൽ ആണ് തേങ്ങ ഉടച്ച് പ്രതിഷേധിച്ചത്. പി പ്രശാന്തിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം.
നടൻ ജയറാമിനെതിരെയും യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ശബരിമലയിലെ സ്വർണ്ണപ്പാളി സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പൂജ ചെയ്തപ്പോൾ എങ്ങനെ മിണ്ടാതിരിക്കാനായി.
ജയറാമിന്റെ മറുപടി നിഷ്കളങ്കമായി എടുക്കാൻ ആവില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീർ വ്യക്തമാക്കി.
ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയിൽ അധികാരികളെ അറിയിക്കണമായിരുന്നു. ചെയ്തത് ശരിയാണോ എന്ന് ജയറാം സ്വയം വിലയിരുത്തണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞു. എന്നാൽ ജയറാമിന്‍റെ ഭാഗത്ത് നിന്നും അങ്ങനെയൊരു നടപടി ഉണ്ടായില്ല.
ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ശബരിമല വിഷയത്തിൽ ഇത്ര നിസ്സാരമായി കാര്യങ്ങൾ കാണാൻ കഴിയുന്നതെന്നും നേമം ഷജീർ ചോദിച്ചു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്നാണ് നടൻ ജയറാം ഇന്ന് പ്രതികരിച്ചത്. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞിരുന്നു.