/sathyam/media/media_files/2026/01/22/connect-to-work-2-2026-01-22-21-11-02.jpg)
തിരുവനന്തപുരം: മത്സരപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് കൈത്താങ്ങായി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 'കണക്ട് ടു വർക്ക്' പദ്ധതിക്ക് തുടക്കം കുറിച്ചു.
18നും 30 വയസ്സിനിടയ്ക്കുള്ളവർക്കായി പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി.
വെറുമൊരു ധനസഹായ പദ്ധതിയെന്നതിലുപരി, നമ്മുടെ യുവജനങ്ങൾക്ക് ആത്മാഭിമാനം നൽകാനും നല്ല ഭാവിക്കായി തയ്യാറെടുക്കാനുള്ള ഊർജ്ജം പകരാനുമുള്ള ഇടപെടലാണിത് എന്ന് ഇടത് പക്ഷ ജനാധിപത്യ മുന്നണി അവകാശപ്പെടുന്നു.
തൊഴിലന്വേഷകർ എന്ന നിലയിൽ നിന്നും തൊഴിൽദാതാക്കളും നൈപുണ്യമുള്ള പ്രൊഫഷണലുകളുമായി നമ്മുടെ യുവാക്കളെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ‘കണക്ട് ടു വർക്ക്’ പദ്ധതി എന്നാണ് ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കളെ സ്വാധീനിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ.
അതുകൊണ്ട് തന്നെ യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണത്തിൻ്റെ കേന്ദ്ര ബിന്ദുവായി കണക്ട് ടു വർക്കി നെ മാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us