New Update
/sathyam/media/media_files/WXsjdNmxp64m5TkaQg3k.jpg)
കോഴിക്കോട്: വിവാദമായ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. കെകെ ലതികക്കെതിരായ ശക്തമായ പ്രതിഷേധം തുടരുമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
Advertisment
''വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടാണ് കെ.കെ. ലതിക പ്രചരിപ്പിച്ചത്. മതേതരത്വത്തിന് ഭീഷണിയാകുന്ന പോസ്റ്റാണ് പ്രചരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ലതിക സ്‌ക്രീന്‍ഷോട്ട് പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണ്ടി വന്നു. പൊതുസമൂഹത്തോട് ലതിക മാപ്പു പറയണം. അല്ലെങ്കില്‍ സിപിഎം അവരെ തള്ളിപറയണം. ലതികയെ അറസ്റ്റു ചെയ്യാന്‍ വൈകരുത്'', പ്രവീണ്‍ കുമാര്‍ പറഞ്ഞു