/sathyam/media/media_files/653UtndoXUKuD4Qq8Oc2.jpg)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് കാലത്ത് ഇടത് സർക്കാരിനെ തുടരെയുള്ള വിവാദങ്ങൾ പൊതിഞ്ഞതോടെ ആശങ്കപ്പെട്ട് സി.പി.എമ്മും എൽ.ഡി.എഫും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശനത്തിന്റെ പാപഭാരം കഴുകിക്കളയാൻ പിണറായി സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തോടെയാണ് ഒന്നിനു പിറകേ ഒന്നായി വിവാദങ്ങൾ സർക്കാരിനെ പൊതിഞ്ഞത്. പിന്നീട് അതിൽ തനിന്നും തിരിച്ചു നടക്കാൻ കഴിയാത്ത വിധം മുന്നണിയും സർക്കാരും സി.പി.എമ്മും ്രപതിരോധത്തിലാവുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/XwU0nt7wqKWSBhbas86J.jpg)
ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ ആകെ പെട്ടുനിൽക്കുന്ന സർക്കാരിനെ കൂടുതൽ ്രപതിരോധത്തിലാക്കിയത് സി.പി.എം നേതാവും മുൻ ദേവസ്വം ബോർഡ് ്രപസിഡന്റുമായ എൻ.വാസുവിന്റെ അറസ്റ്റായിരുന്നു. വാസു അകത്തായതോടെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ച്ചയെന്ന സി.പി.എമ്മിന്റെ ക്യാപ്‌സ്യൂളാണ് അലിഞ്ഞ് ഇല്ലാതായത്. നിലവിൽ ദേവസ്വം മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ.പത്മകുമാറിന്റെ അറസ്റ്റുണ്ടായാൽ സി.പി.എമ്മിനും സർക്കാരിനും ഉത്തരം മുട്ടും.
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുമ്പോൾ പത്മകുമാറിന്റെ അറസ്റ്റുണ്ടായാൽ അത് എൽ.ഡി.എഫിനെ ബാധിക്കും. നിലവിലുള്ള ഭരണവിരുദ്ധവികാരത്തിനൊപ്പം അത് ചേർന്നാൽ തിരഞ്ഞെടുപ്പ് രംഗത്ത് സി.പി.എമ്മിന് കാലിടറും.
/filters:format(webp)/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
പ്രചാരണം കൊഴുക്കുന്നതിനിടെ തുടങ്ങിയ മണ്ഡലകാല തീർത്ഥാടനത്തിൽ ഒരുക്കങ്ങൾ പാളിയതോടെ ശബരിമലയിൽ ദർശനത്തിന് എത്തിയ ഭക്തർ പെരുവഴിയിലായിരുന്നു. മണിക്കൂറുകളോം വരി നിന്ന ഭക്തർക്ക് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ പലരും പന്തളത്തും ആര്യങ്കാവിലുമായി മാലയൂരി മടങ്ങുന്ന അവസ്ഥയുമുണ്ടായി.
തിരക്ക് നിയന്ത്രണാതീതമായതോടെ വീഴ്ച്ച പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് സമ്മതിക്കേണ്ടി വന്നു. തുടർന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് സർക്കാരിനെയും ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ചതോടെ സർക്കാരിന്റെ നില വീണ്ടും പരുങ്ങലിലായി. തിരഞ്ഞെടുപ്പ് കാലമായതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചില്ലെന്ന വാദമുയർത്തിയാണ് ഇപ്പോൾ മുഖം രക്ഷിക്കാൻ സി.പി.എമ്മും സർക്കാരും ്രശമിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/07/sabarimala-2025-10-07-16-54-46.png)
അതിനിടയിലാണ് മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കാൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടത്. വൈഷ്ണയുടെ കാര്യത്തിൽ നടത്തിയ നീക്കം എടുത്തചാട്ടമായോ എന്ന് സിപിഎമ്മിൽ ചിന്തയുണ്ട്. കോൺഗ്രസ് ഇത് ശക്തമായ ആയുധമാക്കിയിട്ടുണ്ട്.
മേയർ ആര്യാ രാജേന്ദ്രനേയും മറ്റും മുന്നിൽ നിർത്തിയാണ് ആരോപണം ഉന്നയിക്കുന്നത്. ആര്യ ഇടപെട്ടാണ് വൈഷ്ണയുടെ പേരുവെട്ടിയതെന്ന് കെ. മുരളീധരൻ തന്നെ ആരോപിച്ചു. മുട്ടട സിപിഎമ്മിന്റെ കുത്തക വാർഡാണ്. 300-400 ഭൂരിപക്ഷത്തിൽ പാർട്ടി ജയിക്കുന്ന വാർഡാണ്. ഇവിടെ അനാവശ്യ വിവാദമുണ്ടാക്കി സംസ്ഥാന തലത്തിൽ തന്നെ നാണക്കേടാകുന്ന സ്ഥിതിയുണ്ടാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനാവശ്യമായ ശ്രദ്ധ സംസ്ഥാനവ്യാപകമായി ഉണ്ടായെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/17/vaishna-2025-11-17-19-33-37.jpg)
ഇങ്ങനെ ദിനംപ്രതി പുതിയ വിഷയങ്ങൾ ഉയർന്നുവരുന്നത് സിപിഎമ്മിനെയും ഇടതുമുന്നണിയേയും കൂച്ചുവിലങ്ങിടുന്ന അവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്. ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വൻനേട്ടം ഉണ്ടാക്കാൻ കഴിയുന്ന ഒരുപിടി കാര്യങ്ങൾ സ്വരുക്കൂട്ടിയാണ് തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് സർക്കാരും സി.പി.എമ്മും കടന്നത്. എന്നാൽ ഉയർന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അല്ലാതെ ഇപ്പോൾ മറ്റൊന്നിനും കഴിയാത്ത സ്ഥിതിയിലേക്കാണ് ചെന്നെത്തുന്നത്. സർക്കാരിന്റെ നേട്ടങ്ങളെയോ ജനപ്രിയ പദ്ധതികളെയോ ഉയർത്തിക്കാട്ടാൻ എൽ.ഡി.എഫിനോ സി.പി.എമ്മിനോ കഴിയുന്നുമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us