/sathyam/media/media_files/9kGnQ3xZA7VECrFdbUyn.jpeg)
ആലപ്പുഴ :കേരളത്തിലെ പൊതുവിതരണ-കരാർ മേഖലകളിൽ സപ്ലൈകോ മുൻ ഹോൾസെയിൽ ഡീലർമാരും ഉദ്യോഗസ്ഥരും ചേർന്ന് രൂപീകരിച്ച 'കോക്കസ്' കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നതായി വെളിപ്പെടുത്തൽ. അസോസിയേഷനിലെ ഭാരവാഹിത്വം വഹിക്കുന്നവർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഖജനാവ് കൊള്ളയടിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ കർശന ഉത്തരവുകൾ പോലും അട്ടിമറിച്ചാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് പ്രവർത്തിക്കുന്നത്. അഴിമതിയുടെ വേരുകൾ
നിലവിൽ കരാർ അസോസിയേഷനുകളിൽ നിർണ്ണായക സ്വാധീനമുള്ള ഭൂരിഭാഗം പേരും യഥാർത്ഥ കരാറുകാരല്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
എന്നാൽ യഥാർത്ഥ കരാറുകാർ ഈ അസോസിയേഷനുമായി യാതൊരു വിധ ബന്ധമുള്ളവരും അല്ല.മുമ്പ് സപ്ലൈകോയിൽ സാധനങ്ങൾ എത്തിച്ചിരുന്ന ഹോൾസെയിൽ ഡീലർമാരായ (AWD) ഇവർ, ഉദ്യോഗസ്ഥരുമായുള്ള പഴയകാലത്തെ അവിശുദ്ധ ബന്ധങ്ങൾ പുതുക്കിയാണ് കരാർ മേഖല പിടിച്ചടക്കിയിരിക്കുന്നത്. എൻ. എഫ്.എസ്.എ. മാനേജർ, എറണാകുളം റീജണൽ മാനേജർ, കോൺട്രാക്ടർ അസോസിയേഷൻ സെക്രട്ടറി എന്നിവരടങ്ങുന്ന സംഘം ഈ ബിനാമി ഇടപാടുകൾക്ക് കുടപിടിക്കുന്നു. 10/07/2025 ൽ ബഹു :ഭക്ഷ്യ വകുപ്പ് മന്ത്രിയുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ഗതാഗത കരാറുകരുടെയും സംയുക്ത മീറ്റിംഗിൽ ക്ഷേമനിധിയിലെ
ചുമട്ടുതൊഴിലാളികൾക്ക് നൽകിയ 13 ശതമാനം കൂലി വർദ്ധനവിന് ആനുപാതികമായി നിലവിലെ എല്ലാ കരാറുകാർക്കും ഈ 13% വർദ്ധനവ് നൽകാമെന്ന് ഉറപ്പുവരുത്തുവാനും തീരുമാനിച്ചു.
പിന്നീട് ആ ഉത്തരവ് റദ്ധു ചെയ്യുകയും മേൽപ്പറഞ്ഞ ഉദ്യോഗസ്ഥലോബി തങ്ങളുടെ 'സൗഹൃദ കരാറുകാരുമായി' ചേർന്ന് പല താലൂക്കുകളിലും റിക്കവറി നടപടികൾ ബോധപൂർവ്വം മരവിപ്പിച്ചു.ആ വകയിൽ ഖജനാവിലേക്ക് എത്തേണ്ട കോടികളാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥ-കരാർ കോക്കസ് ശൃംഖല നഷ്ടപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചുവർഷമായി ടെൻഡർ പുതുക്കാതെയും കരാറുകൾ നീട്ടി നൽകിയും ഈ സംഘം താഴെ പറയുന്ന മേഖലകളിൽ ആധിപത്യം തുടരുന്നു:
എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂർ, നോർത്ത് പറവൂർ.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി.
മലപ്പുറം ജില്ലയിലെ സ്കൂളുകളിലെ ഉച്ചകഞ്ഞി സാധനങ്ങൾ വിതരണം ചെയ്യുന്ന തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെയും കരാറുകളിൽ വൻ അഴിമതികൾ ഉണ്ട്.
പ്രധാന ആരോപണങ്ങളായി എടുത്തുപറയാനുള്ളത് അസോസിയേഷൻ എന്നപേരിൽ ഉണ്ടാക്കിയിട്ടുള്ള ഈ സംഘടനയിൽ മുഖ്യ സംഘാടകർ പോലും നേരിട്ട് കരാറുകരല്ലാതെ ബിനാമിയായി പ്രവർത്തിക്കുന്നവരാണ്. പഴയ സപ്ലൈകോ ഡീലർമാരായ ബിനാമികൾക്ക് വേണ്ടി പുതിയ ടെൻഡറുകൾ രഹസ്യ സ്വഭാവത്തോടെ മറ്റാർക്കും അറിയിപ്പ് കൊടുക്കാതെ ഇതേ സംഘത്തിന് തന്നെ കരാർ നൽകുന്നതിൽ ദുരൂഹത നിൽ ക്കുന്നു. ഇത് ഉദ്യോഗസ്ഥ, കരാറുകാരുമായുള്ള അവിശുദ്ധ കൂട്ട് കെട്ടിന്റെ ഭാഗമാണ്.
ഈ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ച് ഖജനാവിനെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, നാളിതുവരെ ചെയ്ത മേല്പടി കരാറുകാരന്റെയും എല്ലാവിധ രേഖകൾ പരിശോദിച്ചു സത്വരനടപടികൾ സ്വീകരിക്കണമെന്നും, ഈ പറയപ്പെട്ട ഗോഡൗണുകളിൽ അളവ്,തൂക്കം പരിശോദിച്ചാൽ ക്വിന്റൽ കണക്കിന് വ്യത്യാസം തൂക്കങ്ങളിൽ കാണുവാനും സാധിക്കും,അങ്ങനെ അഴിമതി നിറഞ്ഞുനിൽക്കുന്ന ഈ മേഖലയിൽ അധികൃതർ വേണ്ട ശ്രദ്ധ പതിപ്പിച്ചു പരിശോധനകൾ നടത്തി ഈ വകുപ്പിന്റെ സംശുദ്ധതയെ നിലനിർത്തണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us