കൊല്ലത്ത് മകളെ പീഡിപ്പിച്ച അച്ഛന് 17 വര്‍ഷം കഠിന തടവ്, 1.75 ലക്ഷം രൂപ പിഴയും

New Update
court order1

കൊല്ലം: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 17 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും. മകളോട് ലൈംഗിക അതിക്രമം നടത്തിയ 51-കാരനാണ് ശിക്ഷ വിധിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയെയാണ് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സമീര്‍ എ ആണ് ശിക്ഷ വിധിച്ചത്.

Advertisment

പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവും അര ലക്ഷം വീതം പിഴയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പില്‍ രണ്ട് വര്‍ഷം കഠിന തടവും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.

കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ സിജിന്‍ മാത്യു ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത ആർ ഹാജരായി. എ എസ് ഐ സിന്ധ്യ ആർ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകീകരിച്ചു.

Advertisment