/sathyam/media/media_files/2025/09/23/tsrare-2025-09-23-22-08-42.jpg)
തൃശൂര്‍: ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്.
15 വര്‍ഷം കഠിനതടവും 1,35000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്.
ഇരിങ്ങാലക്കുട പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ പാലക്കാട് ജില്ല ആലത്തൂര്‍ കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി വിജയകുമാര്‍ എന്ന ബിജു(40)വിനെയാണ് കോടതി ശിക്ഷിച്ചത്.
ഓഗസ്റ്റ് 3 ന് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍ നിന്നും ബലമായി എടുത്തു കൊണ്ടു പോയി റൂമില്‍ വെച്ച് പീഡിപ്പിക്കുകയും കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി ഊരിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. അതിജീവിത സംഭവം നടന്നതിന് ശേഷം 8 മാസത്തിനകം മരിച്ചു പോയിരുന്നു.