/sathyam/media/media_files/2025/10/15/pramadam-arrest-2025-10-15-18-14-04.jpg)
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
പ്രമാടം വില്ലേജിൽ കമുങ്ങിനാംകുഴി പുതുവേലിൽ വീട്ടിൽ സുമേഷിനാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് മഞ്ജിത് ടി യാണ് 25 വർഷവും മൂന്നുമാസവും കഠിന തടവിനും 1,25,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാധാരമായ സംഭവം നടന്നത്.
12 വയസ് മാത്രം പ്രായമുള്ള കുട്ടിയെ പ്രതി വിവിധ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എതിർത്ത കുട്ടിയെ ഇയാൾ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ് ഐ ആറിൽ പറയുന്നു. ഒരു മാസത്തോളം കുട്ടിയെ പ്രതി പീഡനത്തിനിരയാക്കി.
കോന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിമൽ രംഗനാഥ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കോന്നി ഇൻസ്പെക്ടർ പി ശ്രീജിത്താണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 44 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് സ്കൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വിക്ടിം ലൈസൻ. ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പിഴ തുക അതിജീവിച്ച കുട്ടിക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്