കോട്ടയത്ത് കൈകൂലിക്കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവ്

New Update
court order1

കോട്ടയം: കൈകൂലിക്കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം കിടങ്ങൂർ മുൻ വില്ലേജ് ഓഫീസർ പി കെ ബിജു മോനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രതി 75,000 രൂപ പിഴയും ഒടുക്കണം. 

Advertisment

സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിന് പരാതിക്കാരായ ദമ്പതികളിൽ നിന്നും 3000 രൂപയും മദ്യകുപ്പിയും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2015 ലാണ് വിജിലൻസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment