/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
ഇടുക്കി: 9 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയൽവാസിയായ 41കാരന് 5 വർഷം കഠിന തടവും 30000 രൂപ പിഴയും.
ഇടുക്കി അതിവേഗ (പോക്സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്.
2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ അയൽവാസിയായ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ പ്രതിയുടെ വീട്ടിൽ ചെന്ന സമയമാണ് അതിക്രമം ഉണ്ടായത്.
പ്രതിയുടെ വീടിന്റെ ടെറസിൽ ഇരുന്നു കളിച്ചു കൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാൻ പ്രതിയുടെ മകൾ കുട്ടിയെ പറഞ്ഞു വിട്ടപ്പോൾ ഗിരീഷ് റൂമിൽ വച്ച് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രൊസീക്യൂഷൻ കേസ്.
കേസിന്റെ വിചാരണയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മകളും പ്രതിക്കെതിരെ മൊഴി നൽകിയതും കേസിൽ നിർണായകമായി. പിഴ ഒടുക്കാത്ത പക്ഷം പ്രതി 6 മാസം അധിക തടവ് അനുഭാവിക്കണമെന്നും കൂടാതെ പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോരിറ്റിയോടും കോടതി ശുപാർശ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us