മുത്തച്ഛൻ കൊലക്കേസിൽ നിർണായക വിധി: ദൃക്‌സാക്ഷിയായ 10 വയസ്സുകാരിയായ മകളെ കൊല്ലാൻ ശ്രമിച്ച പിതാവിന് 4 വർഷം കഠിന തടവ്

New Update
father-tried-to-kill-daughter

കൊല്ലം: മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷിയായ സ്വന്തം 10 വയസ്സുള്ള മകളെ കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവിന് കോടതി നാല് വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുട്ടി ജീവിച്ചിരുന്നാൽ കോടതിയിൽ മൊഴി നൽകുമെന്ന ഭയമാണ് പ്രതിയെ ഈ ക്രൂരതയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Advertisment

കൊറ്റങ്കര വില്ലേജിലെ മനക്കര കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന 37 വയസ്സുള്ള ഷിബുവിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2013 മാർച്ച് 14-ന്, ഭാര്യ ജോലിക്ക് പോയ സമയത്ത്, തുണി മടക്കി വച്ചില്ലെന്ന കാരണത്തെ തുടർന്ന് കുട്ടിയെ കൈകൊണ്ട് വായിൽ ഇടിക്കുകയും, തല കതകിലിടിക്കുകയും, നിലത്ത് അടിച്ചിടുകയും ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്.

2021 മാർച്ച് 31-ന് ഭാര്യയെ മർദ്ദിച്ചത് തടയാൻ ശ്രമിച്ച മുത്തച്ഛനെ ഷിബു കൊലപ്പെടുത്തുന്നത് കുട്ടി നേരിട്ട് കണ്ടിരുന്നു. സംഭവ ശേഷം വിചാരണയിൽ കുട്ടി മെഴിനൽകിയിരുന്നു. ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 2025 ജഡനുവരി 29-ന് പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.

Advertisment