പാലക്കാട് 14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ നിർണായക വിധി; 43 കാരന് ജീവപര്യന്തം തടവ് ശിക്ഷ

New Update
court order1

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 43 കാരന് ജീവപര്യന്തം തടവ് ശിക്ഷ.

Advertisment

കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു.

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കര്‍ണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പരാതിയില്‍ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പട്ടാമ്പി പോക്‌സോ കോടതിയാണ് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Advertisment