/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
തിരുവനന്തപുരം: ദളിത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക എസ്.സി/എസ്.ടി (അത്യാചാര നിരോധന) കോടതി ഒന്നും രണ്ടും പ്രതികളെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് (കൊലപാതകം), 34ാം വകുപ്പ് (പൊതുവായ ഉദ്ദേശം) പ്രകാരം കുറ്റക്കാരായി കണ്ടെത്തി. മൂന്നാം പ്രതിയെ സംശയാതീതമായി കുറ്റം തെളിയിക്കാനാകാത്തതിനാൽ വെറുതെവിട്ടു.
ജഡ്ജി ഷാജഹാൻ ആണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരായി കണ്ടെത്തിയ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ദീപ് ആർ.എൻ. ഹാജരായി. പ്രതികൾക്കുവേണ്ടി അഡ്വ. ശാസ്തമംഗലം അജിത് ഹാജരായി.
പ്രോസിക്യൂഷൻ കേസനുസരിച്ച്, ഒന്നാം പ്രതി യുവതിയെ രാത്രിയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വാക്കേറ്റവും അധിക്ഷേപവും ഉണ്ടായതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ദിവസങ്ങൾക്കു ശേഷം ചികിത്സയ്ക്കിടെ മരണപ്പെട്ടു.
സാക്ഷിമൊഴികളും വൈദ്യപരമായ തെളിവുകളും പരിശോധിച്ച കോടതി, ഒന്നും രണ്ടും പ്രതികൾ പൊതുവായ ഉദ്ദേശത്തോടെ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us