/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച പൂജാരി ബിനീഷിനെ (45) തിരുവനന്തപുരം പോക്സോ ജില്ലാ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷാ പേടി മാറ്റാൻ എത്തിയ ഒൻപതാം ക്ലാസുകാരിയെ പൂജാമുറിയിൽ വെച്ച് തടിപ്പാവകളും ഇരുമ്പാണികളും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് കേസ്.
കുട്ടി പിന്നീട് ഒരു മെന്റൽ എയ്ഡ് ക്യാമ്പിലെ ഡോക്ടറോട് പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകൾ ഡോക്ടർ രേഖപ്പെടുത്തിയിരുന്നു.
പോലീസ് പൂജാമുറിയിൽ നിന്ന് കണ്ടെടുത്ത 51 തടിപ്പാവകളിൽ നിന്ന് തന്നെ ഉപദ്രവിക്കാൻ ഉപയോഗിച്ച പാവയെ പെൺകുട്ടി കോടതിയിൽ തിരിച്ചറിഞ്ഞു.
ഈ പാവയുടെ രൂപവും ഡോക്ടർ വരച്ച രേഖാചിത്രവും ഒന്നുതന്നെയായിരുന്നു എന്നത് കേസിൽ നിർണ്ണായക തെളിവായി മാറി. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 28-ലേക്ക് (28-02-2026) കോടതി മാറ്റിവെച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us