New Update
/sathyam/media/media_files/2025/06/18/krishanan-2025-06-18-19-09-13.webp)
മലപ്പുറം: പന്ത്രണ്ട് വയസ്സുകാരിയെ ലൈഗികമായി പീഡിപ്പിച്ച 60കാരനെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി 145 വർഷം കഠിന തടവിന് വിധിച്ചു. തടവിന് പുറമെ പ്രതി 8.75 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.
Advertisment
2022-23 കാലയളവിലാണ് കാവന്നൂർ സ്വദേശിയായ കൃഷ്ണൻ പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് കുട്ടിയെ എത്തിച്ചായിരുന്നു പീഡനം.
പ്രതി അശ്ലീലം ചിത്രങ്ങളുൾപ്പെടെ പെൺകുട്ടിയെ കാണിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. കുട്ടി വിസ്സമതം കാണിക്കുന്ന ഘട്ടത്തിൽ മർദിച്ചിരുന്നുവെന്നും കോടതിക്ക് ബോധ്യപ്പെട്ടു.
മഞ്ചേരി പോക്സോ കോടതിയുടെ ചരിത്രത്തിൽ ഒരാൾക്ക് വിധിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷയാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us