/sathyam/media/media_files/2025/11/23/uthaman-2025-11-23-22-41-53.jpg)
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
മൊട്ടമൂട് സിഎസ്‌ഐ ചര്‍ച്ചിന് സമീപം താമസക്കാരനായ ഉത്തമനെ (50)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം. 2023 ഒക്ടോബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ ട്യൂഷനായി എത്തിയ കുട്ടിയെ 50 കാരന്‍ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി. ആര്‍. പ്രമോദ് ഹാജരായി.
32 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. 32 സാക്ഷികളെ വിസ്തരിച്ചു. നരുവാമ്മൂട് എസ്എച്ച്ഒ ആയിരുന്ന എം ശ്രീകുമാര്‍ ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us