തിരുവനന്തപുരം: മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി.
വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിന തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിതാവ് അഞ്ച് വയസുമുതൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. അമ്മ മരിച്ച കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്.